കീഴാറ്റൂരില്‍ സിപിഎം മാര്‍ച്ച്‌ ഇന്ന്; മേഖലയില്‍ നി​​​രോ​​​ധ​​​നാ​​​ജ്ഞ പ്ര​​​ഖ്യാ​​​പി​​​ക്കാന്‍ സാധ്യത

ത​​​ളി​​​പ്പ​​​റമ്പ്‌: വ​​​യ​​​ല്‍​ക്കി​​​ളി​​​ക​​​ളു​​​ടെ​​​യും സി​​​പി​​​എം നേ​​​തൃ​​​ത്വ​​​ത്തി​​​ലു​​​ള്ള കീ​​​ഴാ​​​റ്റൂ​​​ര്‍ സം​​​ര​​​ക്ഷ​​​ണ ജ​​​ന​​​കീ​​​യ സ​​​മി​​​തി​​​യു​​​ടെ​​​യും മാ​​​ര്‍​​​ച്ചി​​ന്‍റെ പ​​​ശ്ചാ​​​ത്ത​​​ല​​​ത്തി​​​ല്‍ ക്ര​മ​സ​മാ​ധാ​ന​പ്ര​ശ്​​നം ഒ​ഴി​വാ​ക്കാ​ന്‍ ജി​ല്ല ഭ​ര​ണ​കൂ​ടം തിരിക്കിട്ട ചര്‍ച്ച തുടങ്ങി. ഇ​​​ന്നു വൈ​​​കു​​​ന്നേ​​​രമാണ് കീ​​​ഴാ​​​റ്റൂ​​​രി​​​ല്‍​​​നി​​​ന്ന് ത​​​ളി​​​പ്പ​​​റ​​​മ്പ്‌ ടൗ​​​ണി​​​ലേ​​​ക്ക് സി​​​പി​​​എ​​​മ്മി​​​ന്‍റെ ജ​​​ന​​​ജാ​​​ഗ്ര​​​താ മാ​​​ര്‍​ച്ചും തു​​ട​​ര്‍​​ന്ന് ജ​​​ന​​​കീ​​​യ​ കൂ​​​ട്ടാ​​​യ്മ​​​യും നടക്കുന്നത്.

ഞായറാഴ്ച വൈ​​​കു​​​ന്നേ​​​രം വ​​​യ​​​ല്‍​​​ക്കി​​​ളി​​​ക​​​ള്‍​​​ക്കു പി​​​ന്തു​​​ണ​​​യു​​​മാ​​​യി കീ​​​ഴാ​​​റ്റൂ​​​ര്‍ ഐ​​​ക്യ​​​ദാ​​​ര്‍​​​ഢ്യ സ​​​മ​​​ര​​​സ​​​മി​​​തി​​​യു​​​ടെ നേ​​​തൃ​​​ത്വ​​​ത്തി​​​ല്‍ ത​​​ളി​​​പ്പ​​​റമ്പി​​​ല്‍​നി​​​ന്നു കീ​​​ഴാ​​​റ്റൂ​​​രി​​​ലേ​​​ക്കും മാ​​​ര്‍​​​ച്ച്‌ സം​​​ഘ​​​ടി​​​പ്പി​​ച്ചിട്ടുണ്ട്. ഇരുവിഭാഗത്തിന്‍റെയും മാ​​​ര്‍​​​ച്ചി​​ന്‍റെ പ​​​ശ്ചാ​​​ത്ത​​​ല​​​ത്തി​​​ല്‍ കീ​​​ഴാ​​​റ്റൂ​​​ര്‍ ഗ്രാ​​മം ഇ​​​ന്നു രാ​​​വി​​​ലെ മു​​​ത​​​ല്‍ സാ​​​യു​​​ധ പോ​​​ലീ​​​സ് വ​​​ല​​​യ​​​ത്തി​​​ലാ​​ണ്.

അ​​​തി​​​നി​​​ടെ, കീ​​​ഴാ​​​റ്റൂ​​​രി​​​ല്‍ നി​​​രോ​​​ധ​​​നാ​​​ജ്ഞ പ്ര​​​ഖ്യാ​​​പി​​​ച്ചു വ​​​യ​​​ല്‍​ക്കി​​​ളി സ​​​മ​​​ര​​​ത്തെ പ്ര​​​തി​​​രോ​​​ധി​​​ക്കാ​​​ന്‍ നീ​​​ക്കം ന​​​ട​​​ക്കു​​​ന്ന​​​താ​​​യി സൂ​​​ച​​​ന​​​യു​​​ണ്ട്. ഈ ​​​സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ല്‍ വി​​​വാ​​​ദ​​​മാ​​​യ കീ​​​ഴാ​​​റ്റൂ​​​ര്‍ വ​​​യ​​​ലി​​​ലേ​​​ക്ക് ആ​​​ളു​​​ക​​​ള്‍ പ്ര​​​വേ​​​ശി​​​ക്കു​​​ന്ന​​​ത് ത​​​ട​​​ഞ്ഞു​​​കൊ​​​ണ്ടു​​​ള്ള ഉ​​​ത്ത​​​ര​​​വ് ജി​​​ല്ലാ ക​​​ള​​​ക്ട​​​ര്‍ പു​​​റ​​​പ്പെ​​​ടു​​​വി​​​ച്ചേ​​​ക്കു​​​മെ​​​ന്നാ​​​ണ് സൂ​​​ച​​​ന.

Spread the love

Leave a Reply

Your email address will not be published. Required fields are marked *