സുഷമ സ്വരാജിനെ വൃക്ക സംബന്ധമായ അസുഖം മൂലം ആശുപത്രിയിൽ പ്രേവേശിപ്പിച്ചു


വിദേശ കാര്യ മന്ത്രി സുഷമ സ്വരാജിനെ വൃക്ക തകരാറിലായതിനെത്തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മന്ത്രി തന്നെയാണ് ഈ വിവരം ട്വിറ്ററിലൂടെ പങ്ക് വെച്ചത് . മന്ത്രിയുടെ ആരോഗ്യ നില തൃപ്തികരമാണെന്നും ഡയാലിസിസിലാണെന്നും പി റ്റി ഐ റിപ്പോർട്ട് ചെയ്തു പ്രേമേഹ സംബന്ധമായ രോഗങ്ങൾ ഇരുപത് വർഷമായി അലട്ടിയിരുന്ന മന്ത്രിയെ എയിംസ് ഹോസ്പിറ്റലിലാണ് ചികിത്സക്കായി പ്രവേശിപ്പിച്ചിരിക്കുന്നത്. 64 കാരിയായ ബി ജെ പി നേതാവിനെ ആരോഗ്യ സംബന്ധമായ പ്രശ്നങ്ങളാൽ ഏപ്രിലും ആശുപത്രിയിൽ അഡമിറ്റ് ചെയ്തിരുന്നു




Sharing is Caring