നോട്ട് മാറാനെത്തുന്ന ജനങ്ങള്‍ തിരിച്ചറിയല്‍ രേഖകളുടെ പകര്‍പ്പ് ബാങ്കുകളില്‍ നല്‍കേണ്ടതില്ലെന്ന് റിസര്‍വ് ബാങ്ക്


ദില്ലി: അസാധുവാക്കപ്പെട്ട നോട്ടുകള്‍ കൈമാറാന്‍ എത്തുന്ന ജനങ്ങളില്‍ നിന്നും തിരിച്ചറിയല്‍ രേഖകള്‍ ശേഖരിക്കാന്‍ റിസര്‍വ് ബാങ്കോ, രാജ്യത്തെ വാണിജ്യ ബാങ്കുകളുടെ ഹെഡ് ഓഫീസുകളോ ആവശ്യപ്പെട്ടിട്ടില്ലെന്ന് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ. നോട്ട് കൈമാറാന്‍ എത്തുമ്പോള്‍ നിലനില്‍ക്കുന്ന തിരിച്ചറിയല്‍ രേഖകള്‍ കാണിക്കണമെന്ന് മാത്രമാണ് നിര്‍ദ്ദേശങ്ങളില്‍ പറയുന്നതെന്ന് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ അറിയിച്ചു. നോട്ട് കൈമാറുന്നതിനൊപ്പമുള്ള സ്ലിപ്പില്‍ മാത്രമാണ് ബന്ധപ്പെട്ട വിവരങ്ങള്‍ ജനങ്ങള്‍ നല്‍കേണ്ടതെന്ന് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിലെ മുതിര്‍ന്ന ഉദ്യോഗസ്ഥനും വ്യക്തമാക്കിയിട്ടുണ്ട്. എന്നാല്‍, എസ്ബിഐ അടക്കമുള്ള രാജ്യത്തെ മിക്ക ബാങ്കുകളിലും നിലവില്‍ തിരിച്ചറിയല്‍ രേഖകളുടെ പകര്‍പ്പ് നല്‍കണമെന്ന് ആവശ്യപ്പെടുന്നുണ്ട്. അതേസമയം, പകര്‍പ്പില്ലാതെയെത്തുന്ന പകര്‍പ്പില്ലാതെയെത്തുന്ന ജനങ്ങള്‍ക്ക് തിരിച്ചറിയല്‍ രേഖകളുടെ പകര്‍പ്പ് എടുക്കാന്‍ പല ബ്രാഞ്ചുകളും സൗകര്യം ഒരുക്കി വരുന്നതായും റിപ്പോര്‍ട്ടുകളുണ്ട്.




Sharing is Caring