വനന്തപുരം: പ്രധാനമന്ത്രി നരേന്ദ്ര മോദിയ്‌ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി മുതിര്‍ന്ന സിപിഎം നേതാവ് വിഎസ് അച്യുതാനന്ദന്‍. സ്വന്തം അമ്മയുടെ കൈയ്യില്‍ ചാപ്പ കുത്തിയ ആളാണ് മോദിയെന്ന് വിഎസ് പറഞ്ഞു.
ഉലകം ചുറ്റും വാലിബനാണ് മോദി. നോട്ടുകള്‍ നിരോധിച്ച മോദി ജപ്പാനിലേയ്ക്ക് പറന്നു. വിദേശത്ത് മോദി കുശാലായി ശാപ്പാട് അടിക്കുന്നു, പാട്ടുപാടി രസിക്കുന്നു, കുഴലൂതുന്നു, ഡാന്‍സ് ചെയ്യുന്നു. സ്വന്തം അമ്മയുടെ കൈയ്യില്‍ ചാപ്പകുത്തിയ മോദിക്ക് 95 വയസ്സു കഴിഞ്ഞ അമ്മയുടെ ശാപത്തില്‍നിന്ന് രക്ഷപ്പെടാന്‍ കഴിയില്ലെന്നും വിഎസ് പ്രസ്താവനയില്‍ പറഞ്ഞു













