സുനന്ദ പുഷ്‌കറുടെ മരണം; മുന്‍കൂര്‍ ജാമ്യം തേടി ശശി തരൂര്‍ കോടതിയില്‍


സുനന്ദ പുഷ്‌കറിന്റെ മരണവുമായി ബന്ധപ്പെട്ട് സുനന്ദയുടെ ഭര്‍ത്താവും കോണ്‍ഗ്രസ് എംപിയുമായ ശശി തരൂര്‍ മുന്‍കൂര്‍ ജാമ്യം തേടി കോടതിയെ സമീപിച്ചു. ഇതുസംബന്ധിച്ച്‌ പട്യാല ഹൗസ് കോടതിയില്‍ നല്‍കിയിരിക്കുന്ന ഹര്‍ജി ബുധനാഴ്ച പരിഗണിക്കും.


2014 ജനുവരി 17 നാണ് തരൂരിന്റെ ഭാര്യ സുനന്ദയെ ഡല്‍ഹി ലീല ഹോട്ടലില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. സുനന്ദയുടെ മരണവുമായി ബന്ധപ്പെട്ട് ജൂലൈ ഏഴിന് ഡല്‍ഹി കോടതിയില്‍ ഹാജരാകാനിരിക്കെയാണ് തരൂര്‍ ഹര്‍ജി നല്‍കിയിരിക്കുന്നത്.


സുനന്ദയുടെ മരണത്തില്‍ തരൂരിനെതിരെ ആത്മഹത്യാ പ്രേരണ കുറ്റം ചുമത്തിയിട്ടുണ്ട്. കൊലപാതകമെന്ന നിലയില്‍ പോലീസ് കേസ് അന്വേഷിച്ചുവെങ്കിലും ആത്മഹത്യയെന്ന നിഗമനത്തിലെത്തിയാണ് കേസ് അവസാനിപ്പിച്ചത്.



Sharing is Caring