ഡിഗ്രി-പി.ജി പ്രവേശനത്തിന് ട്രാന്‍സ്‌ജെന്‍ഡറുകള്‍ക്ക് സംവരണം അനുവദിച്ച്‌ കേരള സര്‍ക്കാര്‍

സംസ്ഥാനത്ത് ഉപരിപഠനത്തിന് ട്രാന്‍സ്‌ജെന്‍ഡര്‍ വിദ്യാര്‍ത്ഥികള്‍ക്ക് സംവരണം അനുവദിച്ചു. ഡിഗ്രി, പി.ജി പ്രവേശനത്തിന് ട്രാന്‍സ്‌ജെന്‍ഡര്‍ വിദ്യാര്‍ത്ഥികള്‍ അപേക്ഷ നല്‍കിയാല്‍ ഓരോ വിഭാഗത്തിലും രണ്ട് സീറ്റുകളില്‍ വീതം അവര്‍ക്ക് പ്രവേശനം നല്‍കണമെന്നാണ് സര്‍ക്കാര്‍ ഉത്തരവ്. എല്ലാ സര്‍വകലാശാലകളിലും അഫിലിയേറ്റഡ് ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളജുകളില്‍ എല്ലാ കോഴ്‌സുകളിലും ട്രാന്‍സ്‌ജെന്‍ഡറുകള്‍ക്കായി രണ്ട് സീറ്റ് അധികം അനുവദിച്ചു.

എറണാകുളം മഹാരാജാസ് കോളജില്‍ ബിരുദ പഠനത്തിനായി ദയാഗായത്രി, തീര്‍ത്ഥ, പ്രവീണ്‍നാഥ് എന്നീ ട്രാന്‍സ്‌ജെന്‍ഡര്‍ വിദ്യാര്‍ത്ഥികള്‍ അപേക്ഷ നല്‍കിയിരുന്നു. എന്നാല്‍ അഡ്മിഷന്‍ ലഭിച്ചില്ല. ഇതേതുടര്‍ന്ന് ഇവര്‍ ട്രാന്‍സ്‌ജെന്‍ഡര്‍ ജസ്റ്റിസ് ബോര്‍ഡിനെ സമീപിച്ചു. ട്രാന്‍സ്‌ജെന്‍ഡര്‍ ജസ്റ്റിസ് ബോര്‍ഡ് സാമൂഹ്യ നീതി വകുപ്പ് മന്ത്രി കെ.കെ ഷൈലജയുടെ നേതൃത്വത്തില്‍ നടത്തിയ ഇടപെടലാണ് ഉത്തരവിലേക്ക് നയിച്ചത്. രാജ്യത്ത് ആദ്യമായി ഈ സംവരണം നടപ്പിലാക്കുന്ന സംസ്ഥാനമാണ് കേരളം.

Spread the love

Leave a Reply

Your email address will not be published. Required fields are marked *