സംസ്ഥാന സ്‌കൂള്‍ കലോത്സവം ഡിസംബര്‍ അഞ്ച് മുതല്‍ ഒമ്ബത് വരെ ആലപ്പുഴയില്‍

ഇത്തവണത്തെ സംസ്ഥാന സ്‌കൂള്‍ കലോത്സവം ഈ വര്‍ഷം ഡിസംബര്‍ അഞ്ച് മുതല്‍ ഒമ്ബത് വരെ ആലപ്പുഴയില്‍ വച്ച്‌ നടക്കും. രണ്ട് പതിറ്റാണ്ടുകള്‍ക്ക് ശേഷമാണ് സ്‌കൂള്‍ കലോത്സവം ആലപ്പുഴയില്‍ വച്ച്‌ നടക്കുന്നത്. സെപ്തംബറില്‍ സ്‌കൂള്‍തല കലോത്സവങ്ങള്‍ പൂര്‍ത്തിയാക്കും. ഒക്ടോബറില്‍ സബ്‌ ജില്ലാതലത്തിലും നവംബര്‍ ആദ്യവാരത്തോടെ ജില്ലാതലത്തിലും കലോത്സവങ്ങള്‍ പൂര്‍ത്തിയാക്കും. പാഠ്യേതര വിഷയങ്ങള്‍ ഡിസംബര്‍ 31നകം പൂര്‍ത്തിയാക്കുന്നതിന്റെ ഭാഗമായാണ് ഇത്തവണ കലോത്സവം നേരത്തേയാക്കിയത്.

സംസ്ഥാന സ്‌കൂള്‍ അത്‌ലറ്റിക് മീറ്റ് ഒക്‌ടോബര്‍ 22 മുതല്‍ 25 വരെ തിരുവനന്തപുരത്തും നടക്കും. ശാസ്‌ത്രോത്സവം നവംബര്‍ ഒമ്ബതു മുതല്‍ 11 വരെയാണ്. ശാസ്‌ത്രോത്സവത്തില്‍ എല്‍.പി. സ്‌കൂള്‍ തലത്തിലെ മത്സരങ്ങള്‍ സബ്‌ ജില്ലാ തലത്തിലും യു.പി. സ്‌കൂള്‍ തലത്തിലെ മത്സരങ്ങള്‍ ജില്ലാതലത്തിലും അവസാനിപ്പിക്കും.

Spread the love

Leave a Reply

Your email address will not be published. Required fields are marked *