കൊയിലാണ്ടി നഗരസഭ വ്യവസായ സംരംഭക ക്ലബിന്റെ രൂപികരണം നഗരസഭാ ചെയർമാൻ അഡ്വ.കെ.സത്യൻ ഉദ്ഘാടനം ചെയ്യുന്നു.
കൊയിലാണ്ടി: കൊയിലാണ്ടി നഗരസഭയിലെ നിലവിലെ വ്യവസായ സംരംഭകരെയും പുതുതായി തുടങ്ങാൻ താൽപര്യമുള്ളവരെയും അംഗങ്ങളാക്കി വ്യവസായ സംരംഭക ക്ലബ്ബ് രൂപവത്കരിച്ചു.നഗരസഭയുടെ വിഷൻ 2035 പ്രാദേശിക സാമ്പത്തിക വികസന പദ്ധതി വിഭാവനം ചെയ്യുന്നത് ജനങ്ങൾക്ക് ആവശ്യമായ ഉപഭോഗവസ്തുക്കളുടെ 25 ശതമാനമെങ്കിലും നഗരസഭയിൽത്തന്നെ ഉത്പാദനം നടത്തുക എന്നതാണ്. വർഷം തോറും 50 പുതിയ സ്ഥാപനങ്ങൾ ആരംഭിക്കുന്നതിനും 1000 പേർക്ക് സ്ഥിരം തൊഴിലും അതുവഴി നഗരസഭയ്ക്ക് ലൈസൻഫീസ് ഇനത്തിലും തൊഴിൽ നികുതിയിനത്തിലും അധിക വരുമാനം ലഭിക്കും. പ്രദേശികമായ വിഭവങ്ങൾ മൂല്യവർദ്ധിതമാകുമ്പോൾ സംരംഭകർക്കും അവരുടെ വിഭവക്കൾക്ക് മികച്ച വില ലഭിക്കുന്നതിനും ഇത് സഹായകരമാകും എന്നതാണ് ലക്ഷ്യം. ക്ലബിൽ അംഗമാകുന്നവർക്ക് അവരുടെ അറിവ് മെച്ചപ്പെടുത്തുന്നതിന് ആവശ്യമായ പരിശീലനം നൽകും.ഇതിന് പുറമെ പദ്ധതിയെ സംബന്ധിച്ചുള്ള അറിവുകളും വായ്പകളും സാക്ഷ്യപത്രങ്ങളും ധനകാര്യ സാക്ഷരതയും ലഭ്യമാകുന്നതിന് ആവശ്യമായ സഹായം ക്ലബിന്റെ നേത്രത്വത്തിൽ ലഭിക്കുന്നതായിരിക്കു. ഇതിന്റെ ഭാഗമായി വ്യവസായ ഉൽപ്പാദന പദ്ധതികളെ കുറിച്ചുള്ള പരിശീലന ക്ലാസുകൾ ആരംഭിക്കുന്നതായിരിക്കും.വ്യവസായ സംരംഭക ക്ലബിന്റെ ഉദ്ഘാടനം – നഗരസഭാ ചെയർമാൻ അഡ്വ.കെ.സത്യൻ നിർവ്വഹിച്ചു. വൈസ് ചെയർപേഴ്സൻ വി.കെ.പത്മിനി അദ്ധ്യക്ഷത വഹിച്ചു.

ചടങ്ങിൽ അജിത് കുമാർ .ടി.വി (വ്യവസായ വികസന ഓഫീസർ കൊയിലാണ്ടി നഗരസഭ), രാജിവ് .കെ(ജനറൽ മാനേജർ ജില്ലാ വ്യവസായ കേന്ദ്രം കോഴിക്കോട്), എൻ.കെ.ഭാസ്കരൻ, എം.സുരേന്ദ്രൻ, ദിവ്യ സെൽവരാജ്, വി.പി.ഇബ്രാഹിം കുട്ടി, പി.കെ.രാമദാസ്, എ.സുധാകരൻ, ലുക്ക്മാൻ അരീക്കോട് എന്നിവർ ചടങ്ങിൽ സംസാരിച്ചു.














