സിറിയിലുടനീളം വെടിനിര്‍ത്തലിന് തുര്‍ക്കി- റഷ്യ തമ്മില്‍ ധാരണയായി. ഐക്യരാഷ്ട്രസഭ ഭീകര സംഘടനകളായി പ്രഖ്യാപിച്ചവരോടുള്ള ആക്രമണം ഒഴികെയുള്ള സര്‍ക്കാരിന്റെ എല്ലാ നീക്കങ്ങള്‍ക്കും ഇതു ബാധകമാവും. അലെപ്പോയിലടക്കം സിറിയന്‍ വിമതര്‍ക്കു നേരെ സര്‍ക്കാര്‍ സൈന്യം നടത്തുന്ന അക്രമം വെടിനിര്‍ത്തലിന്റെ ഭാഗമായി അവസാനിപ്പിക്കേണ്ടി വരും.
കരാറിന്റെ കോപ്പി സിറിയന്‍ വിമത സൈനികര്‍ക്ക് കൈമാറിയിട്ടുണ്ടെന്നും ഇവര്‍ അംഗീകരിച്ചാല്‍ അര്‍ധരാത്രിയോടെ പ്രഖ്യാപിക്കുമെന്നും തുര്‍ക്കിയുടെ ഔദ്യോഗിക ചാനലായ അനദോലു റിപ്പോര്‍ട്ട് ചെയ്തു.

ഐ.എസ്, അല്‍ നുസ്റ ഫ്രണ്ടിന്റെ പുതിയ രൂപമായ ജബ്ഹത്ത് അല്‍ ശാം എന്നീ സംഘത്തോടുള്ള ആക്രമണം തുടരുമെന്നാണ് കരാറില്‍ പറയുന്നത്. കസാക്കിസ്ഥാനില്‍ നടന്ന ചര്‍ച്ചകള്‍ക്കൊടുവിലാണ് വെടിനിര്‍ത്തല്‍ കരാറില്‍ അന്തിമതീരുമാനമായത്.













