കശ്മീരിലെ ബന്തിപുര ജില്ലയിലെ ഷാഹ്ഗുണ്ട് ഹാജിനില്‍ തീവ്രവാദികളുമായി സുരക്ഷാ സേനയുടെ ഏറ്റുമുട്ടല്‍. ഇന്നു രാവിലെയാണ് ഏറ്റുമുട്ടല്‍ ആരംഭിച്ചത്.
ഷാഹ്ഗുഡ് മേഖലയില്‍ തീവ്രവാദ സാന്നിധ്യമുണ്ടെന്ന ഇന്റലിജന്‍സ് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. ഇതേത്തുടര്‍ന്ന് സ്ഥലത്ത് തെരച്ചില്‍ നടത്തിയപ്പോള്‍ തീവ്രവാദികള്‍ വെടിയുതിര്‍ക്കുകയായിരുന്നു.














