സിപിഐ ദേശീയ നിര്‍വാഹക സമിതി ഇന്നും തുടരും


കേരളം ഉള്‍പ്പടെ അഞ്ചു സംസ്ഥാനങ്ങളിലേക്കു നടന്ന നിയമസഭാ തെരെഞ്ഞെടുപ്പ് ഫലം അവലോകനം ചെയ്യുന്നതിന് ചേരുന്ന സിപിഐ ദേശീയ നിര്‍വാഹക സമിതി ഇന്നും ദില്ലിയില്‍ തുടരും. നിയമസഭാ തെരഞ്ഞെടുപ്പില്‍ കുറ്റ്യാടി ഉള്‍പ്പടെ നാല് മണ്ഡലങ്ങളില്‍ ഉണ്ടായ പരാജയത്തെ സംബന്ധിച്ച് ആഴത്തില്‍ പരിശോധിക്കണമെന്ന് സിപിഐ നിര്‍വാഹക സമിതി ഇന്നലെ വിലയിരുത്തിയിരുന്നു. അനുക്കൂല സാഹചര്യം ഉണ്ടായിട്ടും ഈ മണ്ഡലങ്ങള്‍ കളഞ്ഞു കുളിക്കുകയായിരുന്നു എന്ന് സിപിഐ ദേശീയ നിര്‍വാഹക സമിതിയില്‍ സംസ്ഥാന ഘടകം വച്ച റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിരുന്നു. കേരളത്തില്‍ ബിജെപിയുടെ വളര്‍ച്ചയില്‍ ആശങ്ക ഉണ്ടെന്നും റിപ്പോര്‍ട്ടില്‍ പരാമര്‍ശിച്ചിട്ടുണ്ട്. നാളെ ദില്ലിയില്‍ ആരംഭിക്കുന്ന ദേശീയ കൗണ്‍സിലിന് മുന്നോടി ആയി ദേശിയ നിര്‍വാഹക സമിതി ചേരുന്നത്.




Sharing is Caring