ആറന്മുള വള്ളസദ്യ ഇന്ന് ആരംഭിക്കും


ചരിത്ര പ്രസദ്ധമായ ആറന്‍മുള വള്ളസദ്യ ഇന്ന് ആരംഭിക്കും രാവിലെ പത്തിനൊന്ന് മണിക്ക് എന്‍എസ്എസ് പ്രസിഡന്റ് ജി നരേന്ദ്രനാഥന്‍ നായര്‍ വള്ളസദ്യയുടെ ഉദ്ഘാടനം നിര്‍വഹിക്കും. 80 ദിവസം നീണ്ടു നില്‍ക്കുന്ന വള്ളസദ്യക്കാണ് ഇന്ന് തുടക്കമാവുന്നത്. ഇഷ്ടകാര്യ സിദ്ധിക്കും സര്‍പ്പദോഷ പരിഹാരത്തിനുമായി ഇന്ന് ഏഴ് പള്ളിയോടങ്ങള്‍ പങ്കെടുക്കും.


ഇടയാറന്മുള, കീക്കൊഴൂര്‍, തെക്കേമുറി, മാരാമണ്‍, കീഴ് ചേരിമേല്‍, പുന്നംനേട്ടം, ചെറുകോല്‍, എന്നീ പള്ളിയോടങ്ങള്‍ക്കാണ് വഴിപാടുകാര്‍ വള്ളസദ്യ വഴിപാടായി നടത്തുന്നത്. വഴിപാട് നടത്തുന്നയാള്‍ കൊടിമരച്ചുവട്ടില്‍ നിറപറ സമര്‍പ്പിക്കുന്നതോടെയാണ് ചടങ്ങുകളുടെ തുടക്കം ക്ഷേത്രത്തില്‍ നിന്ന് പൂജിച്ച മാല പള്ളിയോടത്തിന് ചാര്‍ത്താനായി നല്‍കും. പമ്പ നദിയിലൂടെ തുഴഞ്ഞെത്തുന്ന പള്ളിയോട കരക്കാരെ വഴിപാട് നടത്തുന്ന ഭക്തര്‍ ക്ഷേത്രത്തിന്റെ കൊടിമരച്ചുവട്ടിലേക്ക് സ്വീകരിക്കും.




Sharing is Caring