സൂര്യനെല്ലി പീഡനക്കേസ്: പ്രതികള്‍ നല്‍കിയ അപ്പീല്‍ ഇന്ന് പരിഗണിക്കും


സൂര്യനെല്ലി പീഡനക്കേസിലെ ശിക്ഷിക്കപ്പെട്ട പ്രതികള്‍ നല്‍കിയ അപ്പീല്‍ സുപ്രീംകോടതി ഇന്ന് പരിഗണിക്കും. ജീവപര്യന്തം ശിക്ഷ അനുഭവിക്കുന്ന ധര്‍മരാജന്‍ അടക്കമുള്ള 29 പ്രതികളുടെ അപ്പീലുകളാണ് സുപ്രീംകോടതി ഇന്ന് പരിഗണിക്കുന്നത്. ജസ്റ്റിസ്മാരായ ദിപക് മിശ്ര, സി നാഗപ്പന്‍ എന്നിവര്‍ അടങ്ങിയ ബെഞ്ചാണ് അപ്പീലുകള്‍ പരിഗണിക്കുന്നത്. നേരത്തെ ശിക്ഷിക്കപ്പെട്ട പ്രതികള്‍ക്ക് ജാമ്യം നല്‍കാന്‍ സുപ്രീം കോടതി വിസമ്മതിച്ചിരുന്നു. പെണ്‍കുട്ടിക്ക് രക്ഷപെടാന്‍ അവസരമുണ്ടായിട്ടും എന്ത് കൊണ്ട് രക്ഷപെട്ടില്ലെന്നും കോടതി ചോദിച്ചു. പെണ്‍കുട്ടി സ്വന്തം ഇഷ്ടപ്രകാരം പോയതാണോയെന്ന് സംശയമുണ്ടെന്നും കോടതി നിരീക്ഷിച്ചു.




Sharing is Caring