ഫ്രാന്‍സിലെ നീസില്‍ ദേശീയ ദിനാഘോഷത്തിനിടെയുണ്ടായ ആക്രമണത്തില്‍ 75 പേര് കൊല്ലപ്പെട്ടു. നൂറിലേറെ പേര്‍ക്ക് പരിക്കേറ്റു. ആളുകളുടെ ഇടയിലേക്ക് ട്രക്ക് ഓടിച്ചു കയറ്റിയാണ് മനുഷ്യ കുരുതി നടത്തിയത്. ദേശീയ ദിനാഘോഷങ്ങളില്‍ പങ്കെടുക്കാനെത്തിയവരാണ് കൊല്ലപ്പെട്ടത്. അക്രമിയെ പൊലീസ് വെടിവച്ചു കൊന്നു. ബാസ്റ്റിലെ ദിനത്തോട് അനുബന്ധിച്ച് നടന്ന കരിമരുന്ന് പ്രയോഗത്തിന് ശേഷമായിരുന്നു നൈസിനെ ചോരപ്പുഴയാക്കി മാറ്റിയ ഭീകാരാക്രമണം നടന്നത്. നൈസിലെ റോഡിലെങ്ങും ചിന്നിച്ചിതറിയ മൃതദേഹങ്ങള്‍ മാത്രമാണുള്ളത്.













