സി.പി.ഐ വയനാട് ജില്ലാ സെക്രട്ടറി സ്ഥാനത്ത് നിന്ന് വിജയന്‍ ചെറുകരയെ മാറ്റാന്‍ തീരുമാനം


വയനാട്: വയനാട് സി.പി.ഐ ജില്ലാ സെക്രട്ടറി സ്ഥാനത്ത് നിന്ന് വിജയന്‍ ചെറുകരയെ മാറ്റി നിര്‍ത്താന്‍ തീരുമാനം. മിച്ചഭൂമി വിഷയത്തില്‍ ചാനല്‍ ഒളിക്യാമറയില്‍ കുടുങ്ങിയതിനെ തുടര്‍ന്നാണ് മാറ്റി നിര്‍ത്താന്‍ തീരുമാനിച്ചത്. ഇന്ന് ചേരുന്ന ജില്ലാ എക്‌സിക്യൂട്ടീവില്‍ തീരുമാനം പ്രഖ്യാപിക്കും. കെ.രാജന്‍ എം.എല്‍.എക്ക് ജില്ലാ സെക്രട്ടറി സ്ഥാനത്തിന്റെ താത്കാലിക ചുമതല നല്‍കും.




Sharing is Caring