‘കിടപ്പറ ബലാത്സംഗം’ അവകാശമല്ല, നിയമവിരുദ്ധമാക്കണം- ഗുജറാത്ത് ഹൈക്കോടതി


അഹമ്മദാബാദ്: മാരിറ്റല്‍ റേപ് (ഭര്‍ത്താവ് ഭാര്യയെ ബലാത്സംഗം ചെയ്യുന്നത് ) നിയമവിരുദ്ധമാക്കുന്നതിലൂടെ മാത്രമേ വിവാഹ ജീവിതത്തിലെവിനാശകരമായ മനോഭാവത്തിന് തടയിടാനാവൂ എന്ന് ഗുജറാത്ത് ഹൈക്കോടതി.
ഭര്‍ത്താവിനെതിരേ ഭാര്യ നല്‍കിയ ബലാത്സംഗ പരാതി റദ്ദാക്കണമെന്ന ആവശ്യമുന്നയിച്ചു കൊണ്ടുള്ള ഹര്‍ജി പരിഗണിക്കവെയാണ് കോടതിയുടെ നിരീക്ഷണം.


പ്രകൃതിവിരുദ്ധ ലൈംഗിക ബന്ധം പരാമര്‍ശിക്കുന്ന ഐപിസി 377 വകുപ്പും ബലാത്സംഗം പരാമര്‍ശിക്കുന്ന 376ാം വകുപ്പും ചേര്‍ത്ത് ഭര്‍ത്താവിനെതിരെ കേസെടുക്കാന്‍ കഴിയില്ലെന്ന് കോടതി അഭിപ്രായപ്പെട്ടു. പോലീസ് ഫയല്‍ ചെയ്ത എഫ്‌ഐആര്‍ ഭാഗികമായി കോടതി റദ്ദാക്കുകയും ചെയ്തു.എന്നാല്‍ ലൈംഗിക പീഡനവും(454) ഭാര്യയോടു ഭര്‍ത്താവ് ചെയ്യുന്ന ക്രൂരത തടയുന്ന 498ാം വകുപ്പും ഉള്‍പ്പെടുത്തി കേസ് ഫയല്‍ ചെയ്യാന്‍ പോലീസിന് കോടതി നിര്‍ദേശം നല്‍കി.


‘വൈവാഹിക ജീവിതത്തിലെ ബലാത്സംഗവുമായി ബന്ധപ്പെട്ട് ചര്‍ച്ചകള്‍ മുന്നോട്ടു കൊണ്ട് വരാന്‍ പോലും ആരും തയ്യാറാവുന്നില്ല.വിാവഹിതരായ സ്ത്രീകള്‍ക്കും അവിവാഹിതരായ സ്ത്രീകള്‍ക്കും തുല്യ സംരക്ഷണം നല്‍കാത്ത ഈ നിയമത്ത കുറിച്ച്‌ ചര്‍ച്ചകളുണ്ടാവേണ്ടതുണ്ടെന്നും’ ജസ്റ്റിസ് പര്‍ദിവാള അഭിപ്രായപ്പെട്ടു.’മാരിറ്റല്‍ റേപ് നിയമവിരുദ്ധമാക്കുന്നതിലൂടെ കിടപ്പറ ബലാത്സംഗത്തെ പ്രോത്സാഹിപ്പിക്കുന്ന നിഷേധാത്മകമായ മനോഭാവത്തിന് അന്ത്യം കുറിക്കാം’.

മാരിറ്റല്‍ റേപ് എന്നത് ഒരിക്കലും ഭര്‍ത്താക്കന്‍മാരുടെ അവകാശമല്ല. പകരം അത് ക്രിമിനല്‍വത്കരിക്കേണ്ട അനീതിയും അക്രമവുമാണ്. മാരിറ്റല്‍ റേപ്പിന്റെ നിയമപരമായ നിരോധനമാണ് ആദ്യം വരേണ്ടതെന്നും ജസ്റ്റിസ് പര്‍ദിവാള അഭിപ്രായപ്പെട്ടു.



Sharing is Caring