തിരുവനന്തപുരം: പാര്‍ട്ടി മന്ത്രിമാര്‍ക്കും, നേതാക്കള്‍ക്കുമെതിരെ സി പി ഐ സംസ്ഥാന കൗണ്‍സില്‍ യോഗത്തില്‍ കടുത്ത വിമര്‍ശം. മന്ത്രിമാര്‍ തികഞ്ഞ പരാജയമാണെന്നും ഭരണത്തില്‍ പാര്‍ട്ടി സാന്നിധ്യം കാണാനില്ലെന്നും യോഗത്തില്‍ പങ്കെടുത്ത് ചില അംഗങ്ങള്‍ കുറ്റപ്പെടുത്തി. മന്ത്രിമാര്‍ കുറച്ചു കൂടി കാര്യഗൗരവത്തോടെ ഇടപെടണം. പാര്‍ട്ടി സ്നേഹത്തില്‍ മന്ത്രിമാര്‍ മുഖ്യമന്ത്രിയെ കണ്ടു പഠിക്കണമെന്നും പ്രതിനിധികള്‍ പറഞ്ഞു. ബോര്‍ഡ് കോര്പ്പറേഷന് വിഭജനത്തിലും നേതൃത്വത്തിനെതിരെ വിമര്‍ശമുയര്‍ന്നു. സി പി എമ്മിനോട് കാര്യങ്ങള്‍ പറയുന്നതില്‍ നേതൃത്വം പരാജയമാണെന്നും വിമര്‍ശനമുയര്‍ന്നു.













