കോണ്‍ഗ്രസ്സ് രാഷ്ട്രീയ കാര്യസമിതി യോഗം തീരുമാനിച്ചത് ഉമ്മന്‍ചാണ്ടിയുമായി ചര്‍ച്ച ചെയ്ത ശേഷം


ജനുവപരി 14 ന് നടക്കുന്ന കോണ്‍ഗ്രസ്സ് രാഷ്ട്രീയകാര്യസമിതി യോഗം ഉമ്മന്‍ചാണ്ടിയുടെ സൗകര്യം കൂടി കണക്കിലെടുത്താണ് തീരുമാനിച്ചതെന്ന് കെ പി സി സി പ്രസിഡന്റ് ഉമ്മന്‍ചാണ്ടി. യോഗത്തില്‍ ഉമ്മന്‍ചാണ്ടി പങ്കെടുക്കില്ലെന്ന വാര്‍ത്തയോട് മലപ്പുറത്ത് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.


ഉമ്മന്‍ചാണ്ടിയുടെ അസൗകര്യമാണ് യോഗം ചേരാന്‍ കാലതാമസം നേരിട്ടതെന്നും വി എം സുധീരന്‍ പറഞ്ഞു. പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയും താനും ഉമ്മന്‍ചാണ്ടിയുമായി ചര്‍ച്ച നടത്തിയ ശേഷമാണ് യോഗം ചേരാനുളള ദിവസം തീരുമാനിച്ചത്. യോഗത്തില്‍ പങ്കെടുക്കില്ലെന്ന പ്രസ്ഥാവനയോട് താന്‍ ഇപ്പോള്‍ പ്രതികരിക്കുന്നില്ല. ഉമ്മന്‍ചാണ്ടി കെ പി സി സി യുമായി സഹകരിച്ചാണ് പ്രവര്‍ത്തിക്കുന്നതെന്നും അടുത്ത ദിവസം പാര്‍ട്ടി കോഴിക്കോട് നടത്തുന്ന സമരത്തിന് ഉമ്മന്‍ ചാണ്ടിയാണ് നേത-ത്വം നല്‍കുന്നതെന്നും വി എം സുധീരന്‍ പറഞ്ഞു.




Sharing is Caring