യുവതിയടക്കം പത്തംഗ ഗുണ്ടാസംഘം വടിവാളുകളുമായി അറസ്റ്റില്‍


തൃപ്പൂണിത്തുറ: ഒരു യുവതിയടക്കം പത്തംഗ ഗുണ്ടാസംഘത്തെ വടിവാളുള്‍പ്പെടെ മാരകായുധങ്ങളുമായി തൃപ്പൂണിത്തുറയിലെ ഒരു ഫ്ലാറ്റില്‍ നിന്ന് പോലീസ് അറസ്റ്റ് ചെയ്തു.
ചാലക്കുടി പള്ളിപ്പുറത്ത് രജിന്‍ (26), പാവറട്ടി ഏനമ്മാവ് കുര്യാടന്‍ വീട്ടില്‍ ജിത്തു (23), തൃപ്പൂണിത്തുറ എരൂര്‍ കൊപ്പറമ്ബ് പുത്തന്‍പുരയ്ക്കല്‍ സുബിന്‍ (26), മുണ്ടൂര്‍ കൊടമടച്ചത്തു വീട്ടില്‍ ജഗദീശ് (26), പേരാമംഗലം കണ്ണാറയില്‍ ആഷിക് അശോക് (24), മുണ്ടൂര്‍ പറവട്ടാനി വീട്ടില്‍ ശ്യാം പി.എസ്. (23), മുണ്ടൂര്‍ കരണ്ടേക്കാട്ടില്‍ സച്ചിന്‍, പേരാമംഗലം വടയോറിത്തറ്റില്‍ ശ്രീഹരി (22), തൃശ്ശൂര്‍ കല്ലേപ്പാടം പി.എം.എസ്.എ. മന്‍സിലില്‍ സല്‍മാന്‍ ഫാരിസ് (23), പാലക്കാട് കോട്ടപ്പാടം അലീവിന്റകത്ത് ബിന്‍ഷിദ് (21) എന്നിവരെയാണ് തൃപ്പൂണിത്തുറ സി.ഐ.


പി.എസ്. ഷിജു, എസ്.ഐ. സനല്‍കുമാര്‍ എന്നിവരുടെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തത്.
തൃപ്പൂണിത്തുറ ചാത്താരിയിലുള്ള സ്റ്റാര്‍ ഹോംസ് ഫ്ലാറ്റില്‍ ഈ ഗുണ്ടാസംഘം ഉണ്ടെന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ മിന്നല്‍ പരിശോധനയിലാണ് സംഘം പോലീസിന്റെ പിടിയിലായത്. തൃശ്ശൂര്‍ ജില്ലയിലെ കുപ്രസിദ്ധ ഗുണ്ട കടവി രഞ്ജിത്തിന്റെ സംഘത്തില്‍ പെട്ടവരാണ് അറസ്റ്റിലായ യുവാക്കളെന്ന് സി.ഐ. പറഞ്ഞു. കൂട്ടായ കവര്‍ച്ച ഉദ്ദേശിച്ചാണ് ഇവര്‍ ഇവിടെ ഫ്ലാറ്റില്‍ താമസിച്ചതെന്നും പോലീസ് പറഞ്ഞു.
പണം ആവശ്യപ്പെട്ട് വെണ്ണലയില്‍ ചില യുവാക്കളെ വിളിച്ച്‌ സംഘം ഭീഷണിപ്പെടുത്തിയിരുന്നു. ഒരു വടിവാള്‍, മൂന്ന് കത്തി തുടങ്ങിയ മാരകായുധങ്ങളും പോലീസ് ഇവരില്‍ നിന്ന് കണ്ടെടുത്തു. അറസ്റ്റിലായവരില്‍ രജിന്‍ ഗുണ്ടാ ആക്ടില്‍ പെട്ട് കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ നിന്ന് കഴിഞ്ഞ വര്‍ഷം ഇറങ്ങിയ ആളാണ്. പേരാമംഗലം, തൃശ്ശൂര്‍ വെസ്റ്റ്, നെടുപുഴ തുടങ്ങിയ സ്റ്റേഷനുകളില്‍ ഇയാള്‍ക്കെതിരെ വധശ്രമം, ബോംബേറ് തുടങ്ങി നിരവധി ക്രിമിനല്‍ കേസുകളുണ്ട്. ജിത്തുവിനെതിരെയും പേരാമംഗലം, നെടുപുഴ സ്റ്റേഷനുകളില്‍ വധശ്രമം, ബോംബേറ് കേസുകളുണ്ട്. സച്ചിന്‍, ശ്രീഹരി, ആഷിക്, സുബിന്‍ എന്നിവര്‍ക്കെതിരെ പേരാമംഗലം സ്റ്റേഷനില്‍ വധശ്രമക്കേസുണ്ടെന്നും പോലീസ് അറിയിച്ചു.




Sharing is Caring