സാംസങിനെയും ആപ്പിളിനെയും കടത്തിവെട്ടി വിപണിയില്‍ ചൈനീസ് ആധിപത്യം


ആഗോള കമ്ബനികളായ സാംസങിനെയും ആപ്പിളിനെയും മറ്റ് ഇന്ത്യന് കമ്ബനികളെയും കടത്തിവെട്ടിയാണ് ചൈനീസ് സ്മാര്‍ട്ട് ഫോണുകള്‍ വിപണി പിടിച്ചത്.
നോട്ട് അസാധുവാക്കലിനെ തുടര്‍ന്ന് രാജ്യത്തെ സ്മാര്‍ട്ട് ഫോണ്‍ വില്പന കുത്തനെ ഇടിഞ്ഞിരുന്നു. അതിനിടെയാണ് ചൈനീസ് ഫോണുകള്‍ക്ക് ഡിമാന്‍ഡ് കൂടിയത്.വിപണനത്തിന് തന്ത്രങ്ങള്‍ പരീക്ഷിച്ച ഒപ്പോ, വിവോ, ഷവോമി, ലെനോവ, ജിയോണി എന്നീ കമ്ബനികളുടെ വില്പനയിലും നവംബറില്‍ കുത്തനെ ഇടിവുണ്ടായി.
സ്മാര്‍ട്ട് ഫോണ്‍ വിപണിയില്‍ ഇതാദ്യമായി ചൈനീസ് കമ്ബനികളുടെ പങ്കാളിത്തം 51 ശതമാനമായി വര്‍ധിച്ചു. 2016 തുടക്കത്തില്‍ 40 ശതമാനമുണ്ടായിരുന്ന ഇന്ത്യന്‍ ബ്രാന്‍ഡുകളുടെ സാന്നിധ്യം 20 ശതമാനമായി കുറയുകയും ചെയ്തു.




Sharing is Caring