സി.എന്‍. ബാലകൃഷ്ണനെതിരെ തൃശൂര്‍ നഗരത്തില്‍ വ്യാപകമായി പോസ്റ്ററുകള്‍


മുന്‍ മന്ത്രി സി.എന്‍. ബാലകൃഷ്ണനെതിരെ തൃശൂര്‍ നഗരത്തില്‍ വ്യാപകമായി കയ്യെഴുത്ത് പോസ്റ്ററുകള്‍. കോണ്‍ഗ്രസിന്റെ ശാപമായ അധികാരമോഹി സി.എന്‍ ബാലകൃഷ്ണനെ ഒറ്റപ്പെടുത്തണം എന്നാവശ്യപ്പെട്ടാണ് പോസ്റ്റര്‍ പതിച്ചിരിക്കുന്നത്. ജനാധിപത്യ ഐ ഗ്രൂപ്പ് എന്ന പേരിലാണ് പേസ്റ്ററുകള്‍.


മകളെ മേയറാക്കാന്‍ സി.എന്‍ ബാലകൃഷ്ണന്‍ ഗാന്ധി ഘാതകരെ കൂട്ടുപിടിച്ചുവെന്നും പോസ്റ്ററില്‍ ആരോപണമുണ്ട്. മുതിര്‍ന്ന നേതാക്കള്‍ വിട്ടു നില്‍ക്കണമെന്ന എ.കെ ആന്റണിയുടെ പ്രസ്താവന ചൂണ്ടിക്കാട്ടി സി.എന്‍ വിരമിക്കേണ്ട സമയമായെന്നും പോസ്റ്ററില്‍ പറയുന്നു. വന്ദ്യവയോധികരെ ഡിസിസി പ്രസിഡന്റ് സ്ഥാനത്തേക്ക് പരിഗണിക്കരുതെന്ന് മുതിര്‍ന്ന ഐ ഗ്രൂപ്പ് നേതാവ് വി.ബലറാം പ്രതികരിച്ചിരുന്നതായും പോസ്റ്ററിലുണ്ട്.




Sharing is Caring