തെരുവുപട്ടികള്‍ കൂട്ടത്തോടെ കടിച്ച് ഗുരുതരാവസ്ഥയിലായ വര്‍ക്കല മുണ്ടയില്‍ ചരുവിള വീട്ടില്‍ രാഘവനെ (90) മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
വീട്ടിലെ സിറ്റൗട്ടില്‍ കിടന്നുറങ്ങിയ രാഘവനെ ഇന്ന് പുലര്‍ച്ചെ 4.30ന് പട്ടികള്‍ കൂട്ടമായി കടിച്ച് പറിക്കുകയായിരുന്നു. മുഖം, തല, കാല് തുടങ്ങിയ ഭാഗത്തെല്ലാം ആഴത്തില്‍ മുറിവുണ്ട്.

വര്‍ക്കല താലൂക്ക് ആശുപത്രിയില്‍ നിന്നാണ് രാഘവനെ മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടുവന്നത്. രാഘവന് അത്യാഹിതവിഭാഗത്തില്‍ അടിയന്തിര ചികിത്സയിലാണ്.












