ജവഹര്‍ലാല്‍ നെഹ്റു സര്‍വകലാശാലയിലെ ഗവേഷക വിദ്യാര്‍ഥിയെ മരിച്ച നിലയില്‍ കണ്ടെത്തി. മണിപ്പൂര്‍ സ്വദേശി ജെ.ആര്‍. ഫിലമോന്‍ ചിരു എന്ന വിദ്യാര്‍ഥിയെയാണ് ബ്രന്മപുത്ര ഹോസ്റ്റല്‍മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.
യുവാവിന്റെ മുറിയില്‍ നിന്നും ദുര്‍ഗന്ധം വന്നതിനെ തുടര്‍ന്ന് വിദ്യാര്‍ഥികള്‍ സെക്യൂരിറ്റിയെ വിവരമറിയിക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. കഴിഞ്ഞ മൂന്നു ദിവസമായി ഈ യുവാവിനെ കാണാനില്ലായിരുന്നു. മരണകാരണം വ്യക്തമല്ല. സംഭവത്തില്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
ഒരാഴ്ച്ച മുമ്ബ് നജീബ് അഹമ്മദ് എന്ന ജെ.എന്‍.യുവിലെ ഒന്നാം വര്‍ഷ ബയോടെക്നോളജി ബിരുദാനന്തര ബിരുദ വിദ്യാര്‍ഥിയെ കാണാതായിരുന്നു.













