സാഹിത്യ അക്കാദമിയുടെ പുരസ്‌കാരം നിരസിക്കുന്നതായി മേതില്‍ രാധാകൃഷ്ണന്‍


സമഗ്ര സംഭാവനക്കുള്ള കേരള സാഹിത്യ അക്കാദമിയുടെ പുരസ്‌കാരം മേതില്‍ രാധാകൃഷ്ണന്‍ നിരസിച്ചു. മലയാള സാഹിത്യത്തിന് ഗണ്യമായ സംഭാവനകള്‍ സമര്‍പ്പിച്ച അറുപത് വയസ് പിന്നിട്ട എഴുത്തുകാരെയാണ് സമഗ്ര സംഭാവനക്കായി സാഹിത്യ അക്കാദമി പരിഗണിച്ചത്. 30,000 രൂപയും സാക്ഷ്യപത്രവും പൊന്നാടയും ഫലകവുമാണ് പുരസ്‌കാരം.


അക്കാദമികളെ അംഗീകരിക്കാത്ത സാഹചര്യത്തിലാണ് തനിക്കു ലഭിച്ച പുരസ്‌കാരം നിരസിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. ആറുപേര്‍ക്കാണ് സമഗ്ര സംഭാവനക്കുള്ള പുരസ്‌കാരത്തിന് തെരഞ്ഞെടുത്തത്.




Sharing is Caring