ജെ.എന്‍.യുവില്‍ അഫ്‌സല്‍ ഗുരു അനുസ്മരണ ചടങ്ങില്‍ രാജ്യദ്രോഹ മുദ്രാവാക്യം വിളിച്ചുവെന്നാരോപിച്ച് അറസ്റ്റ് ചെയ്ത സര്‍വകലാശാല യൂണിയന്‍ ചെയര്‍മാന്‍ കനയ്യ കുമാറിന്റെ ജാമ്യാപേക്ഷയില്‍ വാദം പൂര്‍ത്തിയായി. മാര്‍ച്ച് രണ്ടിന് വിധി പറയും.
അതേസമയം കനയ്യ കുമാര്‍ ദേശ ദ്രോഹ മുദ്രാവാക്യം വിളിച്ചുവെന്ന പേരില്‍ വിഡിയോ ദൃശ്യം ലഭിച്ചിട്ടില്ലെന്ന് ഡല്‍ഹി പൊലിസ് കോടതിയില്‍ അറിയിച്ചു.














