ഹരിതനഗരം പദ്ധതിയിൽ കൊയിലാണ്ടി നഗരസഭ ജോതാക്കളായി

koyilandi-winnersകോഴിക്കോട്: മനോരമ ഓൺലൈനും മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്സുമായി ചേർന്ന് കേരളത്തിലെ മികച്ച മുനിസിപ്പാലിറ്റിയെ കണ്ടെത്താൻ നടത്തിയ ഹരിതനഗരം പദ്ധതിയിൽ കൊയിലാണ്ടി നഗരസഭ ജോതാക്കളായി.കൊയിലാണ്ടി നഗരസഭയുടെ ക്ലീൻ ആൻഡ് ഗ്രീൻ പദ്ധതിയാണ് 10 ലക്ഷം രൂപയുടെ ഗ്രാന്‍റിന് അർഹമായത്. ഹരിതാഭമായ ശുചിത്വം എന്നതാണ് ക്ലീൻ ആന്‍ഡ് ഗ്രീൻ പദ്ധതിതികൊണ്ട് നഗരസഭ ലക്ഷ്യമിടുന്നത്.രണ്ടു തരത്തിലുള്ള മാലിന്യ നിർമാർജന പദ്ധതിക്കാണ് ഊന്നൽ നൽകുന്നത്. ഉറവിട മാലിന്യ സംസ്ക്കരണവും വികേന്ദ്രിയ മാലിന്യ സംസ്ക്കരണവും. ഇവ രണ്ടും നടപ്പാക്കുന്നതിൽ ഏറെക്കുറെ വിജയിച്ചു കഴിഞ്ഞു നഗരസഭ.പരിസ്ഥിതി സൗഹൃദ സംഗമം, മഴ ഉത്സവം തുടങ്ങിയ പരിസ്ഥിതി സൗഹൃദ പ്രവർത്തനങ്ങൾക്കും സമഗ്ര കുടിവെള്ള പദ്ധതിക്കും നഗരസഭ മുൻതൂക്കം നൽകുന്നു.ഹരിതാഭമായ ശുചിത്വം എന്നതാണ് ക്ലീൻ ആന്‍ഡ് ഗ്രീൻ പദ്ധതിതികൊണ്ട് നഗരസഭ ലക്ഷ്യമിടുന്നത്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *