തിരുവനന്തപുരം : സര്‍ക്കാര്‍ നടപ്പാക്കിയ പഞ്ചായത്ത് വിഭജനം ഹൈക്കോടതി ഭാഗികമായി റദ്ദാക്കിയത് വിഭജനം നിയമവിരുദ്ധമാണെന്നതിന്റെ തെളിവാണെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് പറഞ്ഞു. തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പ് അട്ടിമറിക്കാനുള്ള സര്‍ക്കാര്‍ ശ്രമത്തിനെതിരെ ശക്തിമത്തായ പ്രക്ഷോഭം നേരിടേണ്ടിവരുമെന്നും അദ്ദേഹം പറഞ്ഞു.ഒക്ടോബറില്‍ നടക്കേണ്ട തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് അട്ടിമറിക്കാന്‍ ശ്രമിച്ചാല്‍ ശക്തിമത്തായ പ്രക്ഷോഭം സര്‍ക്കാര്‍ നേരിടേണ്ടിവരുമെന്നും കോടിയേരി പറഞ്ഞു.

തെരഞ്ഞെടുപ്പ് അട്ടിമറിച്ച് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ ഭരണം സംസ്ഥാന സര്‍ക്കാര്‍ ഏറ്റെടുക്കാനുള്ള ശ്രമമാണ് നടക്കുന്നത്. സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് ഭരണം കൈമാറാനാണ് നീക്കം. പഴയ വാര്‍ഡ് വിഭജനം വെച്ച് തെരഞ്ഞെടുപ്പ് നടത്തണമെന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷന് നിര്‍ദ്ദേശിച്ചിരിക്കുന്നത്. കമ്മീഷന് നിര്‍ദ്ദേശപ്രകാരം തെരഞ്ഞെടുപ്പ് നടത്തണം. കമ്മീഷനെ നോക്കുകുത്തിയാക്കരുത്. കമ്മീഷനെ സ്വതന്ത്രമായി പ്രവര്‍ത്തിക്കാന്‍ അനുവദിക്കണമെന്നും അദ്ദേഹം പറഞ്ഞു.













