നിവിന്‍ പോളിയും സുദേവ് നായരും മികച്ച നടന്‍മാര്‍ ; നസ്റിയ നടി ;ഒറ്റാല്‍ മികച്ച ചിത്രം

award1_150810044236785 തിരുവനന്തപുരം: 2014 ലെ സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചു. ജയരാജ് സംവിധാനം ചെയ്ത ഒറ്റാലാണ് മികച്ച ചിത്രമായി തെരഞ്ഞെടുക്കപ്പെട്ടത്. മികച്ച നടനുള്ള പുരസ്കാരം നിവിന്‍ പോളിയും സുദേവ് നായരും പങ്കിട്ടു. 1983, ബാംഗ്ലൂര്‍ ഡെയ്സ് എന്നീ ചിത്രങ്ങളിലെ അഭിനയത്തിനാണ് നിവിന്‍ പോളിയെ പുരസ്കാരത്തിന് തെരഞ്ഞെടുത്തത്. മൈ ലൈഫ് പാര്‍ട്ണര്‍ എന്ന ചിത്രത്തിലെ അഭിനയത്തിനാണ് സുദേവ് നായരെ മികച്ച നടനായി തെരഞ്ഞെടുത്തത്.
ഓം ശാന്തി ഓശാനയിലൂടെ നസ്രിയ നസീം മികച്ച നടിയായി. ഒരാള്‍പൊക്കം എന്ന ചിത്രത്തിന്‍റെ സംവിധായകന്‍ സനല്‍ കുമാര്‍ ശശിധരന്‍ മികച്ച സംവിധായകനായി. ഒറ്റാലിന്റെ നിര്‍മ്മാതാവ് സെവന്‍ ആര്‍ട്സ് മോഹനാണ് മികച്ച നിര്‍മ്മാതാവ്. ജോണ്‍ പോള്‍ ചെയര്‍മാനായ ജൂറിയാണ് 73 ചിത്രങ്ങള്‍ വിലയിരുത്തിയത്.വിക്രമാദിത്യത്തിനിലെയും 1983 ലെയും അഭിനയത്തിന് അനൂപ് മേനോന്‍ മികച്ച സ്വഭാവനടനായി തെരഞ്ഞെടുക്കപെട്ടു. ഐന്‍ എന്ന ചിത്രത്തിന്റെ കഥയ്ക്ക് സിദ്ധാര്‍ത്ഥ ശിവയ്ക്കാണ് മികച്ച കഥാകൃത്തിനുള്ള പുരസ്ക്കാരം.അമല്‍ നീരദാണ് മികച്ച ഛായാഗ്രാഹകന്‍(ഇയോബ്ബിന്റെ പുസ്തകം). ഹൗ ഓള്‍ഡ് ആര്‍യുവിലെ അഭിനയത്തിന് സേതുലക്ഷമിയാണ് മികച്ച സ്വഭാവ നടി. മാസ്റ്റര്‍ അദൈ്വതും, അന്ന മാത്യുവുമാണ് മികച്ച ബാലതാരങ്ങള്‍.                                                                                                                മികച്ച ചിത്രം ഒറ്റാൽ- സംവിധാനം ജയരാജ്
∙ രണ്ടാമത്തെ ചിത്രം- മൈലൈഫ് പാർട്ട്നർ
∙ മികച്ച നടൻ: നിവിൻ പോളി, സുദേവ് നായർ
∙ മികച്ച നടി: നസ്രിയ നസീം
∙ മികച്ച തിരക്കഥാകൃത്ത്: അഞ്ജലി മേനേൻ (ബാംഗ്ളൂര്‍ ഡേയ്സ് )
∙ പശ്ചാത്തല സംഗീതം: ബിജിപാൽ
∙ സംവിധായകൻ: സനൽ കുമാർ ശശിധരൻ (ഒരാൾ പൊക്കം)
∙ സ്വഭാവ നടൻ: അനൂപ്മേനോൻ
∙ ഛായഗ്രഹൻ: അമൽ നീരദ് (ഇയോബ്ബിന്റെ പുസ്തകം)
∙ അവലംബിത തിരക്കഥ: രഞ്ജിത്ത്(ഞാൻ)
∙ ചിത്രംസംയോജകൻ: ലിജോ പോൾ
∙ ബാല നടൻ: അദ്വൈത് ബാലനടൻ
∙ ബാല നടി: ഫാത്തിമ്മ
∙ സംഗീത സംവിധാനം: രമേശ് നാരായണൻ
∙ മികച്ച ഗായകൻ: യേശുദാസ്
∙ മികച്ച ഗായിക: ശ്രേയാഗോഷാൽ
∙ മികച്ച പുതുമുഖ സംവിധായകൻ: എബ്രിഡ് ഷൈൻ

 

Spread the love

Leave a Reply

Your email address will not be published. Required fields are marked *