കാസര്‍കോട് മത്സ്യബന്ധന തുറമുഖ നിര്‍മാണം അവസാനഘട്ടത്തിലേക്ക്‌


കാസര്‍കോട്:  നിര്‍ദിഷ്ട കാസര്‍കോട് മത്സ്യബന്ധന തുറമുഖനിര്‍മ്മാണം അവസാനഘട്ടത്തിലേക്ക്. പുലിമുട്ടുകള്‍ക്കിടയിലുള്ള ഡ്രഡ്ജിങ്, വൈദ്യുതീകരണം എന്നിവയുടെ പണി അവസാനഘട്ടത്തിലാണ്. ഇവ പൂര്‍ത്തിയാകുന്ന മുറയ്ക്ക് കാസര്‍കോട് മത്സ്യബന്ധന തുറമുഖം തുറന്ന് കൊടുക്കും. ഒരേസമയം മുന്നൂറിലേറെ മത്സ്യബന്ധന ബോട്ടുകള്‍ക്ക് നങ്കൂരമിടാനുള്ള സൗകര്യമാണ് കാസര്‍കോട് മത്സ്യബന്ധന തുറമുഖത്തില്‍ ഉണ്ടാകുക. ഇതില്‍ത്തന്നെ ഫൈബര്‍ബോട്ടുകള്‍ക്കും പരമ്പരാഗത തോണികള്‍ക്കും നങ്കൂരമിടാനും സാധിക്കും. സപ്തംബറില്‍ തുറമുഖം ഉദ്ഘാടനം ചെയ്യപ്പെടുമെന്നാണ് അധികൃതര്‍ അറിയിച്ചിട്ടുള്ളത്.




Sharing is Caring