ക്വാറിയില്‍ അപകടത്തില്‍പ്പെട്ട് സഹോദരിമാര്‍ മരിച്ചു


ആറ്റിങ്ങല്‍ :  ക്വാറിയില്‍ അപകടത്തില്‍പ്പെട്ട് സഹോദരിമാര്‍ മരിച്ചു. കാരേറ്റ് മുളമന കരിങ്കുറ്റിക്കര അശോക ഭവനില്‍ പരേതനായ ഗോവിന്ദന്റെ ഭാര്യ ലളിത, സഹോദരി പൊയ്കമുക്ക് പിരപ്പന്‍കോട്ട്കോണം വാറുവിള കോളനിയില്‍ വാറുവിള വീട്ടില്‍ പരേതനായ മണികണ്ഠന്റെ ഭാര്യ ശങ്കരി (46) എന്നിവരാണ് മരിച്ചത്. ജോലിയിലേര്‍പ്പെട്ടിരുന്ന സഹോദരിമാരുടെ ദേഹത്തേക്ക് ക്വാറിയുടെ മുകളില്‍ നിന്ന് പാറക്കഷണങ്ങള്‍ അടര്‍ന്ന് വീഴുകയായിരുന്നു.




Sharing is Caring