സമാധാനത്തിന്റെ പാതയില്‍ കോടിയേരി: പ്രവര്‍ത്തകരോട് പ്രകോപിതരാകരുതെന്ന് നിര്‍ദേശം


തലശേരി: കണ്ണൂര്‍ ജില്ലയില്‍ സിപിഎം-ബിജെപി പ്രവര്‍ത്തകര്‍ നടത്തുന്ന സംഘര്‍ഷത്തില്‍ സമാധാന ആഹ്വാനവുമായി സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. ആര്‍ എസ് എസിന്റെ ആക്രമണങ്ങളില്‍ സിപിഎം പ്രവര്‍ത്തകര്‍ പ്രകോപിതരാകരുതെന്നും കോടിയേരി നിര്‍ദേശം നല്‍കി. കണ്ണൂരില്‍ അക്രമങ്ങള്‍ക്ക് തുടക്കമിട്ടത് ബിജെപിയാണെന്നും കോടിയേരി പറഞ്ഞു. കോടതി വിധിയുടെ പേരില്‍ സംസ്ഥാനത്ത് കലാപം സൃഷ്ടിക്കാനാണ് ബിജെപിയുടെ ശ്രമമെന്നും കോടിയേരി കുറ്റപ്പെടുത്തി




Sharing is Caring