സമസ്തമേഖലയും പൊറുതിമുട്ടി: പി കെ ശ്രീമതി


കാഞ്ഞങ്ങാട് : കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകളുടെ ദുര്‍ഭരണത്തില്‍ സമസ്തമേഖലയിലുള്ളവരും പൊറുതിമുട്ടി കഴിഞ്ഞതായി പി കെ  ശ്രീമതി എംപി പറഞ്ഞു. കാഞ്ഞങ്ങാട് വ്യാപാരഭവനില്‍ ചേര്‍ന്ന ജനാധിപത്യ മഹിളാ അസോസിയേഷന്‍ ജില്ലാ പ്രവര്‍ത്തക കണ്‍വന്‍ഷന്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു പി കെ  ശ്രീമതി. വിലക്കയറ്റംകൊണ്ട് ജനജീവിതം ഒരുഭാഗത്ത് ദുരിതപൂര്‍ണമായി. അതിരൂക്ഷമായ കാര്‍ഷിക പ്രതിസന്ധിയില്‍പെട്ട് കൃഷിക്കാര്‍ നട്ടംതിരിയുന്നു. കാര്‍ഷിക വിളകള്‍ക്ക് ന്യായവിലപോലും ലഭിക്കുന്നില്ല. നല്ലദിനങ്ങള്‍ സമ്മാനിക്കുമെന്നു പറഞ്ഞ് അധികാരത്തിലേറിയ മോഡി സര്‍ക്കാരാകട്ടെ തൊഴിലാളികളെയും സാധാരണക്കാരെയും കോര്‍പറേറ്റുകള്‍ക്ക് മുന്നിലേക്ക്എറിഞ്ഞുകൊടുക്കുന്നു. pksറബര്‍- നാളികേരം- നെല്ല് കര്‍ഷകരെ സഹായിക്കാന്‍ ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ പ്രഖ്യാപിച്ച പരിപാടികളെല്ലാം ഫയലില്‍ മാത്രമായി ചുരുങ്ങി.ജനവിരുദ്ധ നയങ്ങള്‍ക്കെതിരെ മഹിളാ അസോസിയേഷന്‍ 16ന് വില്ലേജ്തല കാല്‍നട പ്രചാരണ ജാഥകള്‍ നടത്തും. 11ന് തിരുവനന്തപുരം മുതല്‍ മഞ്ചേശ്വരം വരെ സംഘടിപ്പിക്കുന്ന ജനകീയ പ്രതിരോധം വിജയിപ്പിക്കാന്‍ മുഴുവന്‍ മഹിളാ അസോസിയേഷന്‍ പ്രവര്‍ത്തകരും കുടുംബസമേതം അണിനിരക്കണമെന്ന് പി കെ ശ്രീമതി എംപി അഭ്യര്‍ഥിച്ചു. ജില്ലാപ്രസിഡന്റ് എം സുമതി അധ്യക്ഷയായി. കേന്ദ്രകമ്മിറ്റി അംഗം വി പി ജാനകി, എം ലക്ഷ്മി, ജില്ലാപഞ്ചായത്ത് പ്രസിഡന്റ് പി പി ശ്യാമളാദേവി എന്നിവര്‍ സംസാരിച്ചു. ജില്ലാസെക്രട്ടറി ഇ പത്മാവതി സ്വാഗതം പറഞ്ഞു.




Sharing is Caring