ലൈംഗീകമായി പീഡിപ്പിക്കാന്‍ ശ്രമിച്ച സന്യാസിയുടെ ലിംഗഛേദനത്തിന് പകരം പോലീസില്‍ സമീപിക്കാമായിരുന്നുവെന്ന് ശശി തരൂര്‍ എംപി. തിടുക്കത്തിലുള്ള നീതി് നടപ്പാക്കല്‍ ആഹ്ലാദം കണാന്‍ പറ്റുമെങ്കിലും പെണ്‍കുട്ടിക്ക് നിയമം കൈയിലെടുക്കുന്നതിനു പകരം പൊലീസിനെ സമീപിക്കുകയായിരുന്നുവെന്ന് ശശി തരൂര്‍ പറഞ്ഞു.
തനിക്കും പെണ്‍കുട്ടിയോട് സഹതാപമുള്ളവനാണ്. എന്നാല്‍ നമുക്ക് വേണ്ടത് നീതി നടപ്പാക്കുന്ന ഒരു സമൂഹത്തെയാണ്. അതില്ലെങ്കില്‍ ഒരാളല്ല എല്ലാവരും കൈയില്‍ കത്തിയുമായി നടക്കേണ്ടി വരുമെന്നും എംപി പറഞ്ഞു.

16 വയസ്സുമുതല്‍ എട്ടുവര്‍ഷത്തോളമായി നിയമ വിദ്യാര്‍ത്ഥിയായ പെണ്‍കുട്ടിയെ സന്യാസി പീഡിപ്പിച്ചു വരുന്നതായാണ് പരാതി നല്‍കിയിരിക്കുന്നത്. കഴിഞ്ഞ ദിവസമാണ് ലൈംഗികാതിക്രമത്തിന് ശ്രമിച്ച സന്യാസിയുടെ ലിംഗം പെണ്‍കുട്ടി ഛേദിച്ചത്.
അതേസമയം ജനനേന്ദ്രിയം മുറിഞ്ഞ് ചികിത്സയില്‍ കഴിയുന്ന സന്യാസിയുടെ അറസ്റ്റ് പെലീസ് രേഖപ്പെടുത്തി. ബലാത്സംഗകേസിലാണ് അറസ്റ്റ് ചെയ്തിരിക്കുന്നത്. ചികിത്സ പൂര്‍ത്തിയാകുന്ന മുറയ്ക്ക് ഗംഗേശ്വരാനന്ദയെ കോടതിയില്‍ കോടതിയില്‍ ഹാജരാക്കും.













