സികെ വിനീതിനു വേണ്ടി മുഖ്യമന്ത്രി,വിനീതിനെ പിരിച്ചു വിട്ടതിൽ ഇടപെടണമെന്ന് കേന്ദ്ര കായിക മന്ത്രിക്ക് കത്ത്


ഫുട്ബോൾ താരം സികെ വിനീതിനെ ജോലിയിൽ നിന്ന് പിരിച്ചു വിട്ട ഏജീസ് ഓഫീസ് നടപടിയിൽ ഇടപെടണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയൻ കേന്ദ്രത്തിന് കത്തയച്ചു.കേന്ദ്ര കായിക മന്ത്രി വിജയ് ഗോയലിനാണ് കത്ത്.മുഖ്യമന്ത്രി ഫേസ്ബുക്കിലൂടെയാണ് ഇക്കാര്യം അറിയിച്ചത്.


“ഇന്ത്യന്‍ ഫുട്‌ബോള്‍ താരമായ സി.കെ. വിനീതിനെ ഏജീസ് ഓഫീസില്‍ നിന്നും പിരിച്ചുവിട്ടത് കായികതാരങ്ങളുടെ മനോവീര്യം കെടുത്തുന്ന നടപടിയാണ്. ഈ പ്രശ്നത്തില്‍ ഇടപെടാമെന്ന് കേന്ദ്രകായികമന്ത്രി വിജയ് ഗോയല്‍ പറഞ്ഞിട്ടുണ്ട്. അദ്ദേഹം ഇടപെട്ട് ഈ നടപടി തിരുത്തുമെന്ന് പ്രതീക്ഷിക്കുന്നു. കേന്ദ്രസര്‍ക്കാര്‍ അതു ചെയ്യുന്നില്ലെങ്കില്‍ വിനീതിന് അനുയോജ്യമായ തൊഴില്‍ നല്‍കുവാന്‍ സംസ്ഥാനസര്‍ക്കാര്‍ തയ്യാറാണ്.”




Sharing is Caring