സംസ്‌ഥാന സ്‌കൂള്‍ കായികമേളയില്‍ എറണാകുളം ജില്ല കിരീടം നിലനിര്‍ത്തി


കോഴിക്കോട്‌ നടന്ന 59 മത്‌ സംസ്‌ഥാന സ്‌കൂള്‍ കായികമേളയില്‍ എറണാകുളം ജില്ല കിരീടം നിലനിര്‍ത്തി. 25 സ്വര്‍ണ്ണം, 28 വെള്ളിയും 18 വെങ്കലവും നേടി 241 പോയിന്റോടെയാണ്‌ എറണാകുളം ഒന്നാം സ്‌ഥാനം നിലനിര്‍ത്തിയത്‌. രണ്ടാമതെത്തിയ പാലക്കാട്‌ ജില്ലയ്‌ക്ക് 24 സ്വര്‍ണ്ണവും, 24 വെള്ളിയും 20 വെങ്കലവും നേടാനായി. 229 പോയിന്റോടെയാണ്‌ പാലക്കാട്‌ രണ്ടാമതെത്തിയിരിക്കുന്നത്‌.
കോതമംഗലം മാര്‍ ബേസില്‍ സ്‌കൂളാണ്‌ സ്‌കൂള്‍ കായികമേളയിലെ ചാമ്പ്യന്മാര്‍. ഇഞ്ചോടിഞ്ച്‌ പോരാട്ടത്തില്‍ പറളിയെ പിന്തള്ളിയാണ്‌ മാര്‍ ബേസില്‍ കീരീടം തിരിച്ചു പിടിച്ചത്‌. മാര്‍ ബേസില്‍ 88 ഉം, പറളി 86 പോയിന്റുമാണ്‌ നേടിയത്‌.124 പോയിന്റുമായി ആതിഥേയരായ കോഴിക്കോട് ജില്ല മൂന്നാംസ്ഥാനത്തെത്തി.




Sharing is Caring