പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പള്ളിമേടയില്‍ വച്ച് പീഡിപ്പിച്ച സംഭവത്തില്‍ ഒളിവിലായിരുന്ന വൈദികന്‍ പൊലീസിന് കീഴടങ്ങി. ലത്തീന്‍ കത്തോലിക്കാ സഭയുടെ പറവൂർ പുത്തൻവേലിക്കര കുരിശിങ്കൽ പള്ളിയിലെ വികാരിയായിരുന്ന ഫാദർ എഡ്വിൻ ഫിഗറസാണ് ആലുവ പൊലീസ് മുന്‍പാകെ ഇന്ന് കീഴടങ്ങിയത്. ഇയാളെ പൊലീസ് ചോദ്യം ചെയ്തു വരികയാണ്.













