കൊച്ചി : സംസ്ഥാനത്തെ തീരദേശ മേഖലകളില്‍ കടലാക്രമണം രൂക്ഷമാകുന്നു. എറണാകുളം ജില്ലയുടെ തീരദേശ മേഖലകളിലെ വീടുകളില്‍ വെള്ളവും ചളിയും കയറിയതോടെ ആളുകള്‍ വീടൊഴിഞ്ഞു പോകേണ്ട അവസ്ഥയാണ് വന്നിരിക്കുന്നത്. പശ്ചിമകൊച്ചി ഭാഗത്ത് കമ്ബനിപ്പടി മുതല്‍ തെക്കേ ചെല്ലാനം വരെയുള്ള ഭാഗങ്ങളാണ് പ്രധാനമായും ദുരിതം നേരിടുന്നത്.കടല്‍ ഭിത്തി കെട്ടാത്തതുമൂലം ചെല്ലാനം നിവാസികള്‍ പ്രതിഷേധം തുടരുകയാണ്. സ്ഥലത്തെ വീടുകളുടെ അടിത്തറയടക്കം തകര്‍ന്നിട്ടുണ്ട്. വീട്ടുപകരണങ്ങള്‍ ഒലിച്ച് പോയി. പലരും സമീപപ്രദേശത്തെ ബന്ധുവീടുകളിലേക്ക് താമസം മാറ്റി . പ്രദേശത്തെ കടലാക്രമണം തടയാന്‍ ശാശ്വത പരിഹാരം എന്ന നിലയില്‍ പണി ആരംഭിച്ച ജിയോട്യൂബ് നിര്‍മാണം പാതി വഴിയില്‍ ഉപേക്ഷിച്ചത് കടലാക്രമണത്തിന്റെ തീവ്രത വര്‍ധിക്കാന്‍ കാരണമായിട്ടുണ്ട്.ജിയോ ബാഗുകളില്‍ മണല്‍ നിറച്ച് തീരം സംരക്ഷിക്കാനുള്ള ശ്രമം തുടരുകയാണ്.













