സംസ്ഥാനത്ത് ഇന്നു മുതല്‍ അനിശ്ചിതകാല റേഷന്‍ സമരം


സംസ്ഥാനത്ത് ഇന്നു മുതല്‍ റേഷന്‍ കടകള്‍ അനിശ്ചിതകാലത്തേക്ക് അടച്ചിടും. സംസ്ഥാനത്തെ ഒരു റേഷന്‍ കടയും തുറക്കില്ലെന്ന് റേഷന്‍ ഡീലേഴ്‌സ് അസോസിയേഷന്‍ ഭാരവാഹികള്‍ അറിയിച്ചു.


ഭക്ഷ്യസുരക്ഷാ നിയമം കൃത്യമായി പാലിക്കുന്നില്ലെന്നാരോപിച്ചാണ് സമരം. 14,000 റേഷന്‍ കടകളാണ് അടച്ചിടുക. ഭക്ഷ്യവുകപ്പ് ഉദ്യോഗസ്ഥരുടെ കടുംപിടുത്തം അവസാനിപ്പിക്കാതെ പ്രശ്‌നത്തിനു പരിഹാരം കാണാനാകില്ലെന്നും റേഷന്‍ ഡീലേഴ്‌സ് ഭാരവാഹികള്‍ പറഞ്ഞു.


ഇന്ന് നടന്ന റേഷന്‍ വ്യാപാരികളുടെ സംസ്ഥാന കമ്മിറ്റിയോഗത്തിലാണ് കടകള്‍ അനിശ്ചിതകാലത്തേക്ക് അടിച്ചിടാന്‍ തീരുമാനിച്ചത്.



Sharing is Caring