കശ്മീരില്‍ പൊലിസ് സ്റ്റേഷനു നേരെ ഗ്രനേഡാക്രമണം; ഒരാള്‍ കൊല്ലപ്പെട്ടു


ശ്രീനഗറില്‍ പൊലിസ് സ്റ്റേഷനു നേരെ ഗ്രനേഡാക്രമണം. ശ്രീനഗറിലെ ഖാന്‍യര്‍ പൊലിസ് സ്റ്റേഷനു നേരെയാണ് ആക്രമണം നടന്നത്. സ്റ്റേഷനിലേക്ക് ആക്രമണകാരികള്‍ ഗ്രനേഡ് വലിച്ചെറിയുകായിരുന്നു. സംഭവത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടു. അഞ്ചു പൊലിസ് ഉദ്യോഗസ്ഥര്‍ക്ക് പരുക്കേറ്റു. ആക്രമണത്തില്‍ പരുക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.




Sharing is Caring