സംസ്ഥാനത്ത് കുറഞ്ഞ വിലയ്ക്ക് അരി ലഭ്യമാക്കും: മന്ത്രി


സംസ്ഥാനത്തെ അരിവില നിയന്ത്രണത്തിലാക്കുന്നതിന് ബംഗാളില്‍ നിന്ന് കുറഞ്ഞ വിലയ്ക്ക് അരി എത്തിക്കുമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. നിയമസഭയിലാണ് ഇതു സംബന്ധിച്ച കാര്യം അദ്ദേഹം അറിയിച്ചത്.


മാര്‍ച്ച് പത്തിനകം അരി വിതരണം ചെയ്യുമെന്നും സംസ്ഥാനത്ത് 2,000 നീതി സ്റ്റോറുകള്‍ തുടങ്ങുമെന്നും മന്ത്രി നിയമസഭയെ അറിയിച്ചു. കണ്‍സ്യൂമര്‍ഫെഡ് വഴി കുറഞ്ഞ വിലയ്ക്ക് അരി വിതരണം ചെയ്യാനും നടപടിയുണ്ടാകും.




Sharing is Caring