സംവിധായകന്‍ വേലു പ്രഭാകരന്‍ വിവാഹിതനായി; വധു മുപ്പതുകാരി


നടനും സംവിധായകനുമായ വേലു പ്രഭാകരന്‍ വിവാഹിതനായി. 30 കാരിയായ നടി ഷേര്‍ലി ദാസിനെയാണ് 60 കാരനായ വേലു വിവാഹം കഴിച്ചത്. 2009 ല്‍ പുറത്തിറങ്ങിയ വേലുവിന്റെ ‘കാതല്‍ കഥൈ’ ചിത്രത്തിലെ നായികയാണ് ഷേര്‍ലി.


കഴിഞ്ഞ 15 വര്‍ഷമായി തങ്ങള്‍ സുഹൃത്തുക്കളാണെന്ന് ഇരുവരും നേരത്തെ പറഞ്ഞിരുന്നു. തന്റെ പുതിയ ചിത്രം ‘ഒരു ഇയക്കുണറിന്‍ കഥൈ ഡയറി’ എന്ന സിനിമയുടെ പ്രിമിയര്‍ ഷോ നടന്ന ചെന്നൈയിലെ ലേ മാജിക് ലാന്‍ഡേണ്‍ തിയേറ്ററില്‍ വച്ചായിരുന്നു വിവാഹം. മാധ്യമങ്ങള്‍ക്ക് മുന്നില്‍വച്ച് ഇരുവരും വിവാഹ മോതിരം കൈമാറുകയും ചെയ്തു.




Sharing is Caring