കൊച്ചി മെട്രോയുടെ ഒരുക്കങ്ങള്‍ വിലയിരുത്തുന്നതിന്റെ ഭാഗമായി മുഖ്യമന്ത്രി പിണറായി വിജയന് മെട്രോയില്‍ സഞ്ചരിച്ചു. രാവിലെ 11ന് ആദ്യ സ്റ്റേഷനായ ആലുവയില്‍ നിന്ന് പാലാരിവട്ടം വരെയാണ് മുഖ്യമന്ത്രി യാത്ര ചെയ്തത്.
പി.രാജീവ് എം.പി, കൊച്ചി മെട്രോ എം.ഡി: ഏലിയാസ് ജോര്‍ജ് തുടങ്ങിയവരും മുഖ്യമന്ത്രിക്ക് ഒപ്പമുണ്ടായിരുന്നു. ഈ മാസം 17ന് പ്രധാനമന്ത്രി കൊച്ചി മെട്രോയുടെ ഉദ്ഘാടനം നടക്കാനിരിക്കെയാണ് മുഖ്യമന്ത്രിയുടെ സന്ദര്‍ശനം. തുടര്‍ന്ന്, മുട്ടം യാര്‍ഡിലെ ഓപ്പറേഷണല്‍ കണ്ട്രോള് സെന്ററും അദ്ദേഹം സന്ദര്‍ശിക്കും. എറണാകുളം ജില്ലയിലെ ജനപ്രതിനിധികളും മുഖ്യമന്ത്രിക്കൊപ്പം ഉണ്ടായിരുന്നു.














