തിരുവനന്തപുരം: ഷുഹൈബ് വധത്തില്‍ സി.ബി.ഐ അന്വേഷണം ആവശ്യമില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. ഷുഹൈബ് വധത്തില്‍ പൊലീസ് അന്വേഷണം തൃപ്തികരമാണ്. പ്രതികളെ പിടികൂടിയിട്ടുണ്ട്. കേസില്‍ പിടികൂടിയത് ഡമ്മി പ്രതികളല്ല. ദൃക്സാക്ഷികള്‍ പ്രതികളെ തിരിച്ചറിഞ്ഞിട്ടുണ്ട്. അന്വേഷണം കുറ്റമറ്റരീതിയില്‍ നടക്കുന്നുണ്ടെന്നും മുഖ്യമന്ത്രി അറിയിച്ചു.
ഷുഹൈബ് വധത്തില്‍ സി.ബി.െഎ അന്വേഷണം ആവശ്യമാണെന്ന പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ ആവശ്യത്തോട് പ്രതികരിക്കുകയായിരന്നു മുഖ്യമന്ത്രി.
ഷുഹൈബ് വധത്തിനു പിന്നില്‍ ഉന്നത ഗൂഢാലോചന നടന്നിട്ടുണ്ടെന്ന് അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കിക്കൊണ്ട് പേരാവൂര്‍ എം.എല്‍.എ സണ്ണിജോസഫ് പറഞ്ഞു.കേസിലെ പ്രതിയായ ആകാശ് തില്ലേങ്കരിക്ക് ജയരാജനുമായി അടുത്ത ബന്ധമുണ്ട്. െപാലീസ് സി.പി.എമ്മിെന്റ താളത്തിെനാത്ത് തുള്ളുകയാണ്. ഷുഹൈബിനെ കൊല്ലിച്ചവരെ പിടികൂടണമെന്നും സണ്ണി ജോസഫ് ആവശ്യപ്പെട്ടു.
പ്രതിപക്ഷ ബഹളം മൂലം നിര്‍ത്തിവെച്ച നിയമസഭാ ആരംഭിച്ചപ്പോള്‍ ചെയറിെന്റ മുഖം മറച്ചത് അവഹേളനപരമാണെന്ന് സ്പീക്കര്‍ ശ്രീരാമകൃഷ്ണന് അറിയിച്ചു. നേരത്തെ, സമ്മേളനം ആരംഭിച്ച ഉടന്‍ ഷുഹൈബ് വധത്തില്‍ പ്രതിഷേധിച്ച് പ്രതിപക്ഷാംഗങ്ങള്‍ സ്പീക്കറുടെ ചേംബറിനുമുന്നില്‍ തടിച്ചു കൂടിയിരുന്നു. ശാന്തരാകാനുള്ള സ്പീക്കറുടെ നിര്‍ദേശങ്ങളെല്ലാം അവഗണിച്ച് അംഗങ്ങള്‍ ബഹളം തുടര്‍ന്നു. പ്രതിപക്ഷാംഗങ്ങളുടെ ആവശ്യം കേള്ക്കാണെമന്ന് അറിയിച്ചെങ്കിലും അംഗങ്ങള്‍ ചെവിക്കൊണ്ടില്ല. ചുവപ്പ് ഭീകരതക്കും കാവി ഭീകരതക്കുമെതിരെ പ്ലക്കാര്‍ഡുകളും ബാനറുകളും മുദ്രാവാക്യം വിളികളുമായി നടുത്തളത്തിലിറങ്ങിയ അംഗങ്ങള്‍ കൂക്കിവിളികളോടെ ചോദ്യോത്തര വേള തടസപ്പെടുത്തിയിരുന്നു.
തുടര്‍ന്ന് സ്പീക്കര്‍ ചോദ്യോത്തരവേള നിര്ത്തിെവച്ചെങ്കിലും പ്രതിപക്ഷാംഗങ്ങള്‍ പ്രതിഷേധവുമായി സഭയുടെ നടുത്തളത്തില്‍ തന്നെ തുടരുകയായിരുന്നു. ബജറ്റ് സമ്ബൂര്‍ണമായി പാസാക്കാന്‍ സമ്മേളിച്ച സഭ ഏപ്രില്‍ ആറുവരെ നീളും.