ശ്രീ​റാം വെ​ങ്കി​ട്ട​രാ​മ​നെ​തി​രേ തെ​ളി​വു ശേ​ഖ​രി​ക്കു​ന്ന​തി​ല്‍ വീ​ഴ്ച​വ​രു​ത്തി​യ പോ​ലീ​സി​നെ​തി​രേ രൂ​ക്ഷ വി​മ​ര്‍​ശ​ന​വു​മാ​യി ഹൈ​ക്കോ​ട​തി


കൊ​ച്ചി: വാ​ഹ​നാ​പ​ക​ട​ക്കേ​സി​ലെ പ്ര​തി​യാ​യ ഐ​എ​എ​സ് ഉ​ദ്യോ​ഗ​സ്ഥ​ന്‍ ശ്രീ​റാം വെ​ങ്കി​ട്ട​രാ​മ​നെ​തി​രേ തെ​ളി​വു ശേ​ഖ​രി​ക്കു​ന്ന​തി​ല്‍ വീ​ഴ്ച​വ​രു​ത്തി​യ പോ​ലീ​സി​നെ​തി​രേ രൂ​ക്ഷ വി​മ​ര്‍​ശ​ന​വു​മാ​യി ഹൈ​ക്കോ​ട​തി. ശ്രീ​റാ​മി​ന് ജാ​മ്യം ന​ല്‍​കി​യ മ​ജി​സ്ട്രേ​റ്റ് കോ​ട​തി വി​ധി റ​ദ്ദാ​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് സ​ര്‍​ക്കാ​ര്‍ സ​മ​ര്‍​പ്പി​ച്ച അ​പ്പീ​ലി​ലാ​ണ് വി​മ​ര്‍​ശ​നം.


അ​പ​ക​ട​ശേ​ഷം ശ്രീ​റാ​മി​നെ വൈ​ദ്യ​പ​രി​ശോ​ധ​ന ന​ട​ത്തി തെ​ളി​വ് ശേ​ഖ​രി​ക്കാ​ത്ത​തി​ന് പോ​ലീ​സി​ന് ന്യാ​യീ​ക​ര​ണ​മി​ല്ലെ​ന്ന് കോ​ട​തി വ്യ​ക്ത​മാ​ക്കി. തെ​ളി​വ് ന​ശി​പ്പി​ക്കാ​നു​ള്ള ശ്ര​മം എ​ന്തു​കൊ​ണ്ട് ത​ട​ഞ്ഞി​ല്ലെ​ന്നും ശ്രീ​റാ​മി​നെ​തി​രാ​യ തെ​ളി​വു​ക​ള്‍ അ​യാ​ള്‍ ത​ന്നെ കൊ​ണ്ടു​വ​രു​മെ​ന്നാ​ണോ പോ​ലീ​സ് ക​രു​തി​യി​രി​ക്കു​ന്ന​തെ​ന്നും ഹൈ​ക്കോ​ട​തി ചോ​ദി​ച്ചു. ത​ല​സ്ഥാ​ന​ത്ത് ഗ​വ​ര്‍​ണ​ര്‍ അ​ട​ക്കം താ​മ​സി​ക്കു​ന്ന ത​ന്ത്ര​പ്ര​ധാ​ന മേ​ഖ​ല​ക​ളി​ലെ റോ​ഡു​ക​ളി​ല്‍ സി​സി​ടി​വി ഇ​ല്ലെ​ന്ന് പ​റ​യാ​ന്‍ പോ​ലീ​സി​ന് എ​ങ്ങ​നെ ക​ഴി​യു​ന്നു​വെ​ന്നും കോ​ട​തി ചോ​ദി​ച്ചു. അ​തേ​സ​മ​യം, ശ്രീ​റാം വെ​ങ്കി​ട്ട​രാ​മ​ന്‍ പോ​ലീ​സി​നെ ക​ബ​ളി​പ്പി​ക്കാ​ന്‍ ശ്ര​മി​ച്ചെ​ന്നും ജാ​മ്യം റ​ദ്ദാ​ക്ക​ണ​മെ​ന്നും സ​ര്‍​ക്കാ​ര്‍ കോ​ട​തി​യി​ല്‍ വാ​ദി​ച്ചു.


എ​ന്നാ​ല്‍ മ​ജി​സ്ട്രേ​റ്റ് കോ​ട​തി ശ്രീ​റാം വെ​ങ്കി​ട്ട​രാ​മ​ന് ന​ല്‍​കി​യ ജാ​മ്യ​ത്തി​ന് അ​ടി​യ​ന്ത​ര സ്റ്റേ ​അ​നു​വ​ദി​ക്കാ​നാ​കി​ല്ലെ​ന്നും ഹൈ​ക്കോ​ട​തി നി​ല​പാ​ടെ​ടു​ത്തു. സ​ര്‍​ക്കാ​രി​ന്‍റെ ഹ​ര്‍​ജി ഹൈ​ക്കോ​ട​തി വെ​ള്ളി​യാ​ഴ്ച വീ​ണ്ടും പ​രി​ഗ​ണി​ക്കും.



Sharing is Caring