മുംബൈ: പ്രിയ വാര്യരുടെ ആദ്യ ബോളിവുഡ് സിനിമയായ ശ്രീദേവി ബംഗ്ലാവിനെതിരേ നിയമനടപടിക്കൊരുങ്ങി ബോണി കപൂര്‍. അന്തരിച്ച ബോളിവുഡ് നടി ശ്രീദേവിയുടെ കഥയാണ് ചിത്രം പറയുന്നതെന്ന് ആരോപിച്ചാണ് ഭര്‍ത്താവ് ബോണി കപൂര്‍ രംഗത്തെത്തിയത്. ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ക്ക് ബോണി കപൂര്‍ വക്കീല്‍ നോട്ടീസ് അയച്ചു.അതേസമയം, നോട്ടീസിന് മറുപടി നല്‍കുമെന്ന് സിനിമയുടെ സംവിധായകന് പ്രശാന്ത് മാന്പുള്ളി പ്രതികരിച്ചു. 70 കോടി രൂപ ബജറ്റിലാണ് ശ്രീദേവി ബംഗ്ലാവ് നിര്‍മിച്ചിരിക്കുന്നത്.
FLASHNEWS