ബഹിരാകാശ നിലയത്തിലേക്കുള്ള ആക്സിയം 4 ദൗത്യത്തിന്റെ വിക്ഷേപണം ഇന്ന് ഇന്ത്യന്‍ സമയം ഉച്ചയ്ക്ക് 12.01ന്. യാത്രക്കൊരുങ്ങി ദൗത്യസംഘം കെന്നഡി സ്പേസ് സെന്ററിലെത്തി. നാളെ വൈകിട്ടാണ് ഉപഗ്രഹം അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലെത്തുക. 14 ദിവസമാണ് സംഘം നിലയത്തില്‍ തങ്ങുക.
41 വര്‍ഷങ്ങള്‍ക്കു ശേഷം ഒരു ഇന്ത്യക്കാരന് ബഹിരാകാശത്തേക്ക് തിരിക്കുന്നു എന്നതാണ് ദൗത്യത്തിന്റെ സവിശേഷതകളിലൊന്ന്. ഇന്ത്യന്‍ വ്യോമസേനയുടെ ഗ്രൂപ്പ് ക്യാപ്റ്റന്‍ ശുഭാംശു ശുക്ലയാണ് വിദേശികളായ മറ്റ് മൂന്ന് പേര്‍ക്കൊപ്പം ബഹിരാകാശത്തേക്ക് പോകുന്നത്.

കെന്നഡി സ്പേസ് സെന്ററില്‍ നിന്ന് സ്പേസ് എക്സിന്റെ ഫാല്‍ക്കണ്‍ 9 റോക്കറ്റില്‍ ഡ്രാഗണ്‍ പേടകത്തിലാണ് ശുഭാംശുവിന്റെയും സംഘത്തിന്റെയും യാത്ര. ശുഭാംശു ശുക്ലയ്ക്ക് പുറമേ മുതിര്‍ന്ന അമേരിക്കന്‍ ആസ്ട്രനോട്ട് പെഗ്ഗി വിറ്റ്സണ്‍, പോളണ്ട് സ്വദേശി സ്ലാവോസ് ഉസ്നാന്‍സ്കി, ഹംഗറിയില്‍ നിന്നുള്ള ടിബോര്‍ കാപു എന്നിവരാണ് ദൗത്യസംഘത്തിലുള്ളത്.













