ചൂരല്‍മലയിലും മുണ്ടക്കൈയിലും ശക്തമായ മഴ; വനമേഖലയില്‍ നിന്ന് ശക്തമായ ശബ്ദം കേട്ടതായി നാട്ടുകാര്‍


വയനാട്ടിലെ ചൂരല്‍മലയിലും മുണ്ടക്കൈയിലും ശക്തമായ മഴ. നേരത്തെ ഉരുള്‍പൊട്ടല്‍ ദുരന്തമുണ്ടായ മേഖലയാണിത്. മുണ്ടക്കൈ പുന്നപ്പുഴയില്‍ ബെയ്‌ലി പാലത്തിന് സമീപം ശക്തമായ കുത്തൊഴുക്കുണ്ട്. ഉരുള്‍പൊട്ടലുണ്ടായോ എന്ന് റവന്യൂ ഉദ്യോഗസ്ഥര്‍ പരിശോധിച്ചുവരികയാണ്. പ്രദേശവാസികള്‍ക്ക് ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്. ബെയ്‌ലി പാലത്തിനപ്പുറം എസ്റ്റേറ്റ് തൊഴിലാളികളുണ്ട്.


മുണ്ടക്കൈ വനമേഖലയില്‍ നിന്ന് ശക്തമായ ശബ്ദം കേട്ടുവെന്നും ഉരുള്‍പൊട്ടലുണ്ടായെന്നും നാട്ടുകാര്‍ പറഞ്ഞു. നൂറ് മില്ലിമീറ്റര്‍ മഴയാണ് മുണ്ടക്കൈ വനമേഖലയില്‍ പെയ്തത്.


കോഴിക്കോടിന്റെ മലയോര മേഖലയിലും കനത്ത മഴയാണ് പെയ്യുന്നത്. മുത്തന്‍പുഴ, മറിപ്പുഴ, ആനക്കാംപൊയില്‍ മേഖലയിലാണ് മഴ ശക്തമായത്. ഇരുവഴിഞ്ഞിപ്പുഴയില്‍ മലവെള്ളപ്പാച്ചിലുണ്ടായി.



Sharing is Caring