വ്യാഴാഴ്ച്ച അഖിലേന്ത്യാ പഠിപ്പുമുടക്കിന് ഇടതു സംഘടനകള്‍


ജെഎന്‍യു സംഭവങ്ങളില്‍ പ്രതിഷേധിച്ച് എസ്.എഫ്.ഐ, എ.ഐ.എസ്.എഫ് തുടങ്ങിയ സംഘടനകള്‍ രാജ്യവ്യാപകമായി പഠിപ്പുമുടക്ക് സമരത്തിന് അഹ്വാനം ചെയ്തു. രാജ്യദ്രോഹ കുറ്റം ചുമത്തി ജെഎന്‍യുവിലെ എ.ഐ.എസ്.എഫ് നേതാവായ കനയ്യ കുമാറിനെ അറസ്റ്റ് ചെയ്തതിനും തുടര്‍ന്ന് അദ്ദേഹത്തെ കോടതി വളപ്പിലിട്ടു മര്‍ദിച്ചതിലും പ്രതിഷേധിച്ചാണ് സമരം. ജെഎന്‍യുവില്‍ വിദ്യാര്‍ത്ഥികളും അധ്യാപകരും നടത്തുന്ന സമരത്തിന് ഐക്യദാര്‍ഢ്യവും സമരക്കാര്‍ പ്രഖ്യാപിച്ചിട്ടുണ്ട് പാട്യാല കോടതിയിലുണ്ടായ അതിക്രമം സംബന്ധിച്ചുള്ള തര്‍ക്കം തിരുവനന്തപുരത്തും അനിഷ്ട സംഭവങ്ങള്‍ക്ക് കാരണമായി. സെക്രട്ടേറിയറ്റിന് മുന്നില്‍ വെച്ചാണ് അഭിഭാഷകരും അര്‍.എസ്.എസ് പ്രവര്‍ത്തകരും തമ്മില്‍ ഉന്തും തള്ളുമുണ്ടായത്. പട്യാല കോടതിയില്‍ ബുധനാഴ്ച്ച അഭിഭാഷകര്‍ നടത്തിയ ആക്രമണങ്ങള്‍ക്കെതിരെ രാജ്യവ്യാപകമായി പ്രതിഷേധം കത്തുകയാണ്.




Sharing is Caring