സ്പാനിഷ് ലീഗില്‍ ചരിത്രം രചിച്ച് ലയണല്‍ മെസ്സി. ലീഗിന്റെ ചരിത്രത്തില്‍ മുന്നൂറ് ഗോള്‍ നേടുന്ന ആദ്യതാരമെന്ന ബഹുമതിയാണ് മെസ്സി സ്വന്തമാക്കിയിരിക്കുന്നത്. സ്‌പോര്‍ട്ടിങ്ങിനെതിരായ മത്സരത്തിലാണ് മെസ്സി തന്റെ മുന്നൂറാം ഗോള്‍ നേടിയത്. 25-ാം മിനിറ്റില്‍ മെസ്സി നേടിയ ഗോളിലൂടെ ബാഴ്‌സ മുന്നിലെത്തിയെങ്കിലും നിമിഷങ്ങള്‍ക്കകം തിരിച്ചടിച്ച് സ്‌പോര്‍ട്ടിങ് സമനില പിടിച്ചു. എന്നാല്‍ 31-ാം മിനിറ്റില്‍ മെസ്സി തന്റെ 301-ാം ഗോള്‍ കണ്ടെത്തി ബാഴ്‌സയെ വീണ്ടും മുന്നിലെത്തിച്ചു. മെസ്സിയുടെ ഈ ഗോള്‍ ബാഴ്‌സയുടെ ഗോളുകളുടെ എണ്ണം പതിനായിരത്തില്‍ എത്തിച്ചു.













