ഇന്ധനവിലയില്‍ എണ്ണക്കമ്പനികള്‍ മാറ്റംവരുത്തി. പെട്രോളിന് ലിറ്ററിന് 32 പൈസ കുറച്ചപ്പോള്‍ ഡീസലിന് 28 പൈസ കൂട്ടി. പുതുക്കിയ വിലകള്‍ ഇന്ന് അര്‍ധരാത്രി നിലവില്‍ വരും. ആഗോള വിപണിയില്‍ അസംസ്കൃത എണ്ണയുടെ വില കുറഞ്ഞതോടെയാണ് പെട്രോള്‍ വിലയില്‍ കുറവ് വരുത്തിയത്. ഈ മാസം ഒന്നിന് പെട്രോളിന് ലിറ്ററിന് നാല് പൈസും ഡീസലിന് മൂന്നു പൈസയും കുറച്ചിരുന്നു.













